കൊച്ചിയിൽ വാഹന പാർക്കിംഗ് സ്മാർട്ട് ആകും; എ.ഐ. സഹായത്തോടെയുള്ള സ്മാർട്ട് വെഹിക്കിൾ മാനേജ്മെന്‍റ് സിസ്റ്റം പാർക്ക്+ അവതരിപ്പിച്ചു

park plus
park plus

റെസിഡൻഷ്യൽ കോമ്പ്ലെക്സുകൾ, ഫ്ലാറ്റ് സമുച്ഛയങ്ങൾ,  മാളുകൾ, കോർപ്പറേറ്റ് പാർക്കുകൾ എന്നിവയിൽ പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന വാഹനങ്ങളെ മനുഷ്യ ഇടപെടലില്ലാതെ ട്രാക്ക് ചെയ്യാനും തിരിച്ചറിയാനും എ.ഐ. അധിഷ്ഠിത സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ്.

കൊച്ചി : എ.ഐ. സഹായത്തോടെയുള്ള സ്മാർട്ട് വെഹിക്കിൾ മാനേജ്മെന്‍റ് സിസ്റ്റം പാർക്ക്+ കൊച്ചിയിൽ അവതരിപ്പിച്ചു. കൊച്ചിയിലെ ഗേറ്റഡ് സൊസൈറ്റികൾ, റെസിഡൻഷ്യൽ ടവറുകൾ, മാളുകൾ, കോർപ്പറേറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിലെ വാഹന പാർക്കിംഗ് ഡിജിറ്റിലൈസ് ചെയ്യുകയും കൂടുതൽ സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം.

റെസിഡൻഷ്യൽ കോമ്പ്ലെക്സുകൾ, ഫ്ലാറ്റ് സമുച്ഛയങ്ങൾ,  മാളുകൾ, കോർപ്പറേറ്റ് പാർക്കുകൾ എന്നിവയിൽ പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന വാഹനങ്ങളെ മനുഷ്യ ഇടപെടലില്ലാതെ ട്രാക്ക് ചെയ്യാനും തിരിച്ചറിയാനും എ.ഐ. അധിഷ്ഠിത സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ്.  ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് വെഹിക്കിൾ മാനേജ്മെന്‍റ് സിസ്റ്റം ദാതാവായ പാർക്ക്+, ഇന്ന് കൊച്ചിയിൽ എ.ഐ. സഹായത്തോടെയുള്ള സ്മാർട്ട് വെഹിക്കിൾ സിസ്റ്റം പുറത്തിറക്കി.

എ.ഐ. സജ്ജമാക്കിയ സ്മാർട്ട് ആക്‌സസ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് മനുഷ്യരുടെ ഇടപെടൽ പരമാവധി കുറക്കാനും അത് മൂലം ക്യൂവിൽ വരുന്ന കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാനും ഇത് വഴി സാധിക്കും. റെസിഡൻഷ്യൽ സൊസൈറ്റികൾ, ഫ്ലാറ്റ് സമുച്ഛയങ്ങൾ, മാളുകൾ, കോർപ്പറേറ്റ് പാർക്കുകൾ എന്നിവയിൽ പ്രവേശിക്കുന്ന കാർ ഉടമകൾക്ക് ഈ ഡിജിറ്റൽ പാർക്കിംഗ് അനുഭവം നന്നേ സൗകര്യപ്പെടും.

ആർ.എഫ്.ഐ.ഡി. & ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റമാണ് ആണ് തടസ്സമില്ലാത്ത എൻട്രി/എക്സിറ്റ് സാധ്യമാക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 40-ലധികം നഗരങ്ങളിലും 10,000 റെസിഡൻഷ്യൽ സൊസൈറ്റികളിലും 600 കോർപ്പറേറ്റ് പാർക്കുകളിലും 100 മാളുകളിലും പാർക്ക്+ ഒരുക്കിയ സ്മാർട്ട് പാർക്കിംഗ് സംവിധാനങ്ങൾ നിലവിലുണ്ട്. 

പാർക്ക്+  സ്മാർട്ട് വെഹിക്കിൾ മാനേജ്മെന്‍റ്  സിസ്റ്റം നൽകുന്ന നേട്ടങ്ങൾ:

●    തടസ്സമില്ലാത്ത എൻട്രി/എക്സിറ്റ് സാധ്യമാക്കുന്ന ആർ.എഫ്.ഐ.ഡി. & ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റങ്ങൾ
●    തത്സമയ എൻട്രി/എക്സിറ്റ് അറിയിപ്പുകൾ ട്രാക്ക് ചെയ്യാൻ കാർ ഉടമകൾക്ക് പാർക്ക്+ ആപ്പ് ഉപയോഗിക്കാം
●    പാർക്ക്+ ആപ്പിൽ ഉൾച്ചേർത്ത ആന്‍റി-തെഫ്റ്റ് ഫീച്ചർ 
●    കോർപ്പറേറ്റ് പാർക്ക്, മാൾ മാനേജർമാർക്ക് പ്രോപ്പർട്ടിക്കുള്ളിലെ വാഹന ചലനം ട്രാക്ക് ചെയ്യുന്നതിന്  ലൈവ് ഡാഷ്‌ബോർഡ്     
    
പാർക്ക്+ ആപ്പ് വഴി ഫാസ്റ്റ്ടാഗ് റീചാർജ്, കാർ ലോണിനായി രജിസ്റ്റർ ചെയ്യൽ, ചലാൻ ട്രാക്ക് ചെയ്യൽ, എന്നിങ്ങനെയുള്ള  സേവനങ്ങൾ പാർക്ക്+ ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. കാർ ഇൻഷുറൻസ് ഓഫറുകൾ, കാർ മെയിന്‍റനൻസ് കേന്ദ്രങ്ങളുടെ ലിസ്റ്റ്, ഇന്ധന നിറക്കാൻ ഡിസ്‌കൗണ്ട് വൗച്ചറുകൾ എന്നിവയും പാർക്ക്+ ആപ്പ് ലഭ്യമാക്കുന്നുണ്ട്.

പാർക്ക്+ നെക്കുറിച്ച്: 2019-ൽ സ്ഥാപിതമായ പാർക്ക്+, പാർക്കിംഗ്, ഫാസ്റ്റ്ടാഗ് മാനേജ്മെന്‍റ്, വായ്പകൾ, കാർ ഇൻഷുറൻസ്, ഓട്ടോമേറ്റഡ് വെഹിക്കിൾ ആക്‌സസ് കൺട്രോൾ സിസ്റ്റങ്ങൾ, സർവീസിംഗ് തുടങ്ങി ദൈനംദിന വെല്ലുവിളികൾ പരിഹരിക്കുന്നതിന് കാർ ഉടമകൾക്കുള്ള ഒരു സൂപ്പർ ആപ്പാണ്. സെക്വോയ ക്യാപിറ്റലിന്‍റെയും മാട്രിക്സ് പാർട്ടിനേഴ്സിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്നു. പാർക്ക്+ പ്ലാറ്റ്‌ഫോമിൽ 2.5 കോടി ഇന്ത്യൻ  കാർ ഉടമകളുടെ കമ്മ്യൂണിറ്റി ആണ് ഉള്ളത്.
 

Tags

News Hub