യുഎഇയില്‍ പനി ബാധിച്ച് 25കാരന്‍ മരിച്ചു, മരണം നാട്ടിലേക്ക് വരാനിരിക്കെ

dead
dead

ദുബൈ കറാമ അല്‍ അല്‍ത്താര്‍ സെന്ററില്‍ ജോലി ചെയ്ത് വരികയായിരുന്നു.

പനി ബാധിച്ച് മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കാസര്‍കോട് എരിയാല്‍ ബ്ലാര്‍ക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസ്സായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി യുഎഇയില്‍ പ്രവാസിയാണ്. ദുബൈ കറാമ അല്‍ അല്‍ത്താര്‍ സെന്ററില്‍ ജോലി ചെയ്ത് വരികയായിരുന്നു.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, വൈകുന്നേരത്തോടെ ഇയാള്‍ മരണപ്പെടുകയായിരുന്നു. അവധിക്ക് നാട്ടില്‍ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. റിഷാല്‍ അവിവാഹിതനാണ്. പിതാവ്: ഷാഫി. മാതാവ്: ഫസീല. സഹോദരങ്ങള്‍: റിഫാദ്, റിഷാന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.    


 

Tags