സ്കൈ ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമായി


എയറോബാറ്റിക്സ്, സ്കൈ ഡൈവിംഗ്, സ്കൈറൈറ്റിംഗ് പ്രകടനങ്ങള്‍, ഹൈ-സ്പീഡ് ജെറ്റ് ഡിസ്പ്ലേകള്‍ എന്നിവയുള്‍പ്പെടെ അതിശയ കാഴ്ചകള്‍ക്കാണ് മൂന്നു ദിനം ലുസൈല്‍ സാക്ഷ്യം വഹിക്കുന്നത്.
പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ലുസൈലില്‍ വിസിറ്റ് ഖത്തര്‍ ഒരുക്കുന്ന സ്കൈ ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമായി. ലുസൈലിലെ അല്‍ സദ്ദ് പ്ലാസയില്‍ വൈകീട്ട് നാല് മുതല്‍ രാത്രി പത്തുവരെ നീണ്ടു നില്ക്കുന്ന ആകാശ ദൃശ്യ വിരുന്ന് ഏപ്രില്‍ 5 വരെ നീളും.
എയറോബാറ്റിക്സ്, സ്കൈ ഡൈവിംഗ്, സ്കൈറൈറ്റിംഗ് പ്രകടനങ്ങള്‍, ഹൈ-സ്പീഡ് ജെറ്റ് ഡിസ്പ്ലേകള്‍ എന്നിവയുള്‍പ്പെടെ അതിശയ കാഴ്ചകള്‍ക്കാണ് മൂന്നു ദിനം ലുസൈല്‍ സാക്ഷ്യം വഹിക്കുന്നത്. ഖത്തറിലും മേഖലയിലും തന്നെ ആദ്യമായാണ് ഇത്തരമൊരു ആഘോഷപരിപാടി ഒരുക്കുന്നത്. ലൈറ്റ് എഫക്ടിന്റെയും മ്യൂസികിന്റെയും അകമ്പടിയോടെയുള്ള വെടിക്കെട്ട്, 3000ത്തിലേറെ ഡ്രോണുകള്‍, പൈറോ ടെക്നിക്കോടുകൂടിയ എയര്‍ ക്രാഫ്റ്റുകള്‍ തുടങ്ങിയവയും ആഘോഷത്തിന് മാറ്റുകൂട്ടുന്നു. ആകാശക്കാഴ്ചകള്‍ക്കൊപ്പം മറ്റ് വിനോദ പരിപാടികളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
Tags

'രക്ഷിതാക്കളുടെ താൽപര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവർക്ക് പൊലീസ് സംരക്ഷണം നേടാനാവില്ല' : അലഹബാദ് ഹൈകോടതി
രക്ഷിതാക്കളുടെ താൽപര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവർക്ക് പൊലീസ് സംരക്ഷണം നേടാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. ജീവനും സ്വാതന്ത്ര്യത്തിനും യഥാർത്ഥ ഭീഷണിയുണ്ടെങ്കിൽ മാത്രമേ പൊലീസ് സംരക്ഷണം നൽകാനാവുവ