സൗദിയില്‍ കുടിവെള്ളം ദുരുപയോഗം ചെയ്താല്‍ രണ്ട് ലക്ഷം റിയാല്‍ വരെ പിഴ


ദേശീയ ജലസംരക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍.
സൗദിയില്‍ ജലസംരക്ഷണത്തിന് പുതിയ നിയമം നിലവില്‍ വന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങള്‍ പ്രകാരം, ജലത്തിന്റെയും ജല അടിസ്ഥാന സൗകര്യങ്ങളുടെയും ദുരുപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.
ദേശീയ ജലസംരക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍. ഇതുപ്രകാരം നഗര, കാര്‍ഷിക, വ്യാവസായിക, സേവനം, പൊതുവായ ലംഘനങ്ങള്‍ എന്നീ അഞ്ച് പ്രധാന മേഖലകളിലായി ശക്തമായ നടപടികളാണ് സ്വീകരിക്കുക. നിയമലംഘനങ്ങള്‍ക്ക് ശക്തമായ ശിക്ഷയും ലഭിക്കും.
നഗര മേഖലയില്‍, ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത ബാത്ത് റൂം പൈപ്പുകള്‍, ഷവറുകള്‍, ഫ്ളഷിങ് സംവിധാനങ്ങള്‍ തുടങ്ങിയ കാര്യക്ഷമമല്ലാത്ത പ്ലംബിങ് കാരണം വെള്ളം പാഴാക്കിക്കളയുന്നത് കുറ്റകരമാണ്. ഇതിന് 10,000 റിയാല്‍ വരെയാണ് പിഴ ഈടാക്കുക. ജലസംഭരണ ടാങ്കുകളിലെ വിള്ളലുകള്‍, ഇന്സുലേഷന് പ്രശ്നങ്ങള്‍, തകരാറുള്ള ഫ്ളോട്ട് വാല്‍വുകള്‍ എന്നിവ കാരണം വെള്ളം പാഴാകുന്നത് 50,000 റിയാല്‍ വരെ പിഴ ഈടാക്കാന്‍ കാരണമായ അനാസ്ഥയാണ്.

Tags

ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന ഡി.വൈ.എഫ്.ഐക്ക് ആശമാരുടെ സമരത്തെ കുറിച്ച് പോസ്റ്റിടാൻ ധൈര്യമില്ല : ജോയ് മാത്യു
തിരുവനന്തപുരം: ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇതു തന്നെയാണ് ഇന്ത്യ ഭരിക്കുന്നവരും സാധാരണക്കാരോട് ചെയ്യുന്നത്. ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന