ഖത്തര്‍ അമീര്‍ 28ന് ഒമാനിലെത്തും
Jan 27, 2025, 15:00 IST


ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി കൂടിക്കാഴ്ച നടത്തും.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഒമാന്‍ സന്ദര്‍ശനത്തിനെത്തുന്നു. നാളെ മുതല്‍ ഖത്തര്‍ അമീറിന്റെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിക്കുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി കൂടിക്കാഴ്ച നടത്തും. ഉന്നതതല പ്രതിനിധി സംഘവും ഖത്തര്‍ അമീറിനെ അനുഗമിക്കും.
ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും സംയുക്ത പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വിവിധ സഹകരണ കരാറുകളിലും ഒപ്പുവെച്ചേക്കും