മസ്‌കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം
Updated: Mar 31, 2025, 14:32 IST


ബൗഷറിലെ പ്രശസ്തമായ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌കിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നമസ്‌കാരം നിര്‍വഹിച്ചത്.
ഇദുല്‍ ഫിതര്‍ ദിനമായ ഇന്ന് ഒമാനിലെ മസ്‌കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം. ബൗഷര്‍ വിലായത്തിലെ അല്‍ ബറക്ക കൊട്ടാരം മുതല്‍ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌ക് വരെയുള്ള സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റീന്റെ രണ്ട് വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബൗഷറിലെ പ്രശസ്തമായ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌കിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നമസ്‌കാരം നിര്‍വഹിച്ചത്.
ഒമാനിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.