ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ അവസരം; അപേക്ഷ ക്ഷണിച്ചു

apply now
apply now

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെ വിവിധ ഓഫീസുകളില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബന്ധപ്പെട്ട വിഭാഗത്തില്‍ 70 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയവരും കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം.

അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം 30ന് മുമ്പ് ചീഫ് എന്‍ജിനിയറുടെ കാര്യാലയം, ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം- 695009 വിലാസത്തില്‍ ലഭിക്കണം.

Tags

News Hub