ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

perunnal
perunnal

മാര്‍ച്ച് 31ന് ആണ് പെരുന്നാള്‍ എങ്കില്‍ ഏപ്രില്‍ 3 വരെയായിരിക്കും അവധി.

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 30ന് (ഞായര്‍) ആണ് പെരുന്നാള്‍ എങ്കില്‍ ഏപ്രില്‍ ഒന്നുവരെയായിരിക്കും അവധി. ബുധനാഴ്ച മുതല്‍ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം ലഭിക്കും.

മാര്‍ച്ച് 31ന് ആണ് പെരുന്നാള്‍ എങ്കില്‍ ഏപ്രില്‍ 3 വരെയായിരിക്കും അവധി. നീണ്ട അവധിക്ക് ശേഷം ഏപ്രില്‍ ആറിന് പ്രവൃത്തി ദിവസങ്ങള്‍ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags

News Hub