കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ചു

driving
driving

നിലവില്‍ ഇതു മൂന്നു വര്‍ഷമായിരുന്നു.

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ചു. പുതിയ നിയമം അനുസരിച്ച് വിദേശികള്‍ക്ക് ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് അഞ്ചു വര്‍ഷത്തേക്ക് ലഭ്യമാകും. നിലവില്‍ ഇതു മൂന്നു വര്‍ഷമായിരുന്നു.


കുവൈത്ത് സ്വദേശികള്‍ക്കും ജിസിസി പൗരന്മാര്‍ക്കും 15 വര്‍ഷത്തേക്കാണ് ലൈസന്‍സ് ലഭിക്കുക. പൗരത്വമില്ലാത്തവര്‍ക്ക് അധികൃതര്‍ നല്‍കുന്ന താമസ രേഖയുടെ കാലാവധി അനുസരിച്ചാകും ലൈസന്‍സ് പുതുക്കി നല്‍കുക. 1976 ലെ ഗതാഗത നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

Tags