ലോകത്തെ ഏറ്റവും സുരക്ഷിതമായ 20 രാജ്യങ്ങളില്‍ അഞ്ചും ജിസിസിയില്‍

uae
uae

84.7 സ്‌കോറുമായി യൂറോപ്യന്‍ രാജ്യമായ അന്‍ഡോറ ഒന്നാം സ്ഥാനം നേടി

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട യുഎഇ. നംബിയോയുടെ 2025 ലെ സുരക്ഷാ സൂചികയിലാണ് യുഎഇയും ഖത്തറും മികച്ച നേട്ടം കൊയ്തത്. യുഎഇ 100ല്‍ 84.5 എന്ന ശ്രദ്ധേയമായ സുരക്ഷാ സൂചിക സ്‌കോര്‍ നേടിയപ്പോള്‍ 84.2 സ്‌കോറുമായാണ് ഖത്തര്‍ മൂന്നാമതെത്തിയത്.

84.7 സ്‌കോറുമായി യൂറോപ്യന്‍ രാജ്യമായ അന്‍ഡോറ ഒന്നാം സ്ഥാനം നേടി. തായ്വാന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.
നംബിയോയുടെ ഈ വര്‍ഷത്തെ സുരക്ഷാ റാങ്കിങ്ങില്‍ ജിസിസി രാജ്യങ്ങള്‍ ആധിപത്യം സ്ഥാപിച്ചു. ആഗോളതലത്തില്‍ അഞ്ചാം സ്ഥാനം നേടി ഒമാന്‍ യുഎഇക്കും ഖത്തറിനൊപ്പം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തി. 76.1 സ്‌കോറുമായി പതിനാലാം സ്ഥാനത്തെത്തിയ സൗദി അറേബ്യയും 75.5 സ്‌കോറുമായി പതിനാറാം സ്ഥാനത്തെത്തിയ ബഹ്‌റൈനും ഉള്‍പ്പെടെ സുരക്ഷിതമായ ആദ്യ 20 രാജ്യങ്ങളില്‍ അഞ്ചെണ്ണം ജിസിസി രാജ്യങ്ങളാണ്.

2025 ലെ നംബിയോയുടെ ക്രൈം ഇന്‍ഡക്‌സില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കുറ്റകൃത്യ നിരക്കുള്ള രാജ്യമായി യുഎഇ റാങ്ക് ചെയ്യപ്പെട്ടു. ഇത് ലോകമെമ്പാടുമുള്ള ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നെന്ന അതിന്റെ പ്രശസ്തിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായി അധികൃതര്‍ അറിയിച്ചു.

Tags

News Hub