ഖത്തറില്‍ ഈദുല്‍ ഫിത്തറിന് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ അവധി
Mar 26, 2025, 14:02 IST


ഈദുല്‍ ഫിത്തര്‍ അവധി കഴിഞ്ഞ് ഏപ്രില്‍ എട്ട് ചൊവ്വാഴ്ച സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും.
ഖത്തറില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ച് അമീരി ദിവാന്‍. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ ഒന്‍പത് ദിവസമാണ് അവധി ലഭിക്കുക. രാജ്യത്തെ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അമീരി ദിവാന്‍ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുല്‍ ഫിത്തര്‍ അവധി കഴിഞ്ഞ് ഏപ്രില്‍ എട്ട് ചൊവ്വാഴ്ച സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും.
ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും വാരാന്ത്യ അവധി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി ലഭിക്കും. ഈയാഴ്ചയിലെ അവസാന പ്രവര്‍ത്തി ദിനമായ മാര്‍ച്ച് 27 വ്യാഴാഴ്ച കഴിഞ്ഞാല്‍ പിന്നെ ഏപ്രില്‍ എട്ട് ചൊവ്വാഴ്ച മാത്രമേ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.
