ലൈസൻസ് പുതുക്കാൻ കൈക്കൂലി ; അറസ്റ്റിലായ കണ്ണൂർ തഹസിൽദാർ റിമാൻഡിൽ

Kannur Tehsildar arrested for accepting bribe to renew license; remanded
Kannur Tehsildar arrested for accepting bribe to renew license; remanded

കണ്ണൂർ : പടക്കകടയുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 രൂപ തുടർന്ന് ജഡ്ജി ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ എത്തി സുരേഷ് ചന്ദ്രബോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. കൈക്കൂലി വാങ്ങി വിജിലൻസിന്റെ പിടിയിലായ കണ്ണൂർ തഹസിൽദാരെ റിമാൻഡ് ചെയ്തു.

ഇന്നലെ അറസ്റ്റിൽ ആയതിനുശേഷം ദേഹ പരിശോധനക്കായി കണ്ണൂർ ആശുപത്രിയിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പരിയാരത്ത് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇന്ന്  മജിസ്ട്രറ്റ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയാണ് കോടതി നടപടി പൂർത്തിയാക്കി സുരേഷ് ചന്ദ്ര ബോസിനെ റിമാൻഡ് ചെയ്തത്.

Kannur Tehsildar arrested for accepting bribe to renew license; remanded

കണ്ണൂർ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി  വാങ്ങിയതിനാണ് ഇയാളെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. പടക്ക കടയുടെ ഉടമ ലൈസൻസ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോൾ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കടയുടമ വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസിന്റെ നിർദ്ദേശപ്രകാരം  തഹസീൽദാരെ സമീപിച്ചപ്പോൾ രാത്രി  കല്യാശ്ശേരിയിലെ വീട്ടിൽ പണം എത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കടയുടമ തഹസീൽദാർ സുരേഷ് ചന്ദ്രബോസിൻ്റെ കല്യാശ്ശേരിയിലെ വീട്ടിലെത്തി പണം കൈമാറുകയും രാത്രി 9 ഓടെ വിജിലൻസ് സംഘം സുരേഷ് ചന്ദ്രബോസിൻ്റെ വീട്ടിലെത്തി പരിശോധന നടത്തി കടയുടമ കൈമാറിയ പണം കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

 വിജിലൻസ് ഡിവൈ.എസ്.പി കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി. ഷാജു എസ്.ഐമാരായ എം.കെ ഗിരീഷ്, പി.പി വിജേഷ്, കെ. രാധാകൃഷ്ണൻ, എ.എസ്.ഐ സി.വി ജയശ്രീ, എ. ശ്രീജിത്ത്, എം. സജിത്ത്, ഗസറ്റഡ് ഓഫിസർമാരായ അനൂപ് പ്രസാദ്, കെ. സച്ചിൻ എന്നിവരുൾപ്പെട്ട സംഘമാണ് സുരേഷ് ചന്ദ്ര ബോസിന്റെ വീട് റെയ്ഡ് ചെയ്തത്.

ഇതിനു മുമ്പും കൈക്കൂലി കേസിൽ സുരേഷ് ചന്ദ്രബോസ്  പിടിയിലാകുകയും സസ്പെൻഷനിലാവുകയും ചെയ്തിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് സുരേഷ് ചന്ദ്രബോസ് വിജിലൻസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

Tags

News Hub