സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പെരുമാറി ; പ്രവാസി ഡോക്ടര്‍ സൗദിയില്‍ പിടിയില്‍


രോഗികളുടെ അന്തസ്സിനോ സമൂഹത്തിനോ ഹാനികരമായ യാതൊരു വിധ പ്രവൃത്തികളും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പെരുമാറിയതിന് പ്രവാസി ഡോക്ടര്‍ സൗദി അറേബ്യയില്‍ പിടിയിലായി. റിയാദിലെ ഒരു സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇയാളെ സുരക്ഷാ അധികൃതരാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമവും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പാലിക്കേണ്ട നിയമങ്ങളും ലംഘിച്ചതിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഇയാളെ പിടികൂടിയത്.
രോഗികളുടെ അന്തസ്സിനോ സമൂഹത്തിനോ ഹാനികരമായ യാതൊരു വിധ പ്രവൃത്തികളും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരോ ഏതെങ്കിലും ആരോഗ്യ സ്ഥാപനങ്ങളോ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
