ഭാര്യയുമായുണ്ടായ തര്‍ക്കം; ജാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

murder
murder

ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഭര്‍ത്താവ് ശുക്രം മുണ്ഡ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ജാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഭര്‍ത്താവ് ശുക്രം മുണ്ഡ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.കൊലപാതകം നടത്തിയ ശുക്രം മുണ്ഡയെ പൊലീസ് അറസ്റ്റ് ചെയ്തു.ജാര്‍ഖണ്ഡിലെ സെറൈകേല ജില്ലയിലാണ് സംഭവം.

ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച ശേഷം ശുക്രം ഭാര്യയുടെയും മകന്റെയും കഴുത്തറുത്തതായി പൊലീസ് സംശയിക്കുന്നുണ്ട്. ഭാര്യയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപാനിയായ ശുക്രം മുണ്ഡയും പാര്‍വതി ദേവിയും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പാര്‍വതിയുടെയും മകന്‍ ഗണേഷിന്റെയും നിലവിളി കേട്ട അയല്‍വാസികള്‍ വീട്ടിലേക്ക് ഓടി എത്തുമ്പോളാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടത്. കൊലപാതകം നടത്തി ഉടനെ ശുക്രം മുണ്ഡ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അല്‍പ്പസമയത്തിനുളളില്‍ തന്നെ ഗ്രാമത്തിനടുത്ത് വെച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പുകൊണ്ടുള്ള പാത്രവും ബ്ലേഡും പൊലീസ് കണ്ടെടുത്തു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags

News Hub