‌ബി.ജെ.പി നേതാവ് വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപക പോസ്റ്റർ; പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്തി കർശന നടപടിയെന്ന് രാജീവ് ചന്ദ്രശേഖർ

bjp leader vv rajeev and rajeev chandhrashekhar
bjp leader vv rajeev and rajeev chandhrashekhar

വി.വി. രാജേഷിന്‍റെ അനധികൃത സ്വത്തിൽ പാർട്ടി വിശദമായ അന്വേഷണം നടത്തുക. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പണം വാങ്ങി ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തുക രാജേഷിനെ പുറത്താക്കുക എന്നിങ്ങനെയാണ് പോസ്റ്ററിൽ കുറിച്ചിട്ടുള്ളത്

തിരുവനന്തപുരം : ‌ബി.ജെ.പി നേതാവ് വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപക പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്ന് രാജീവ് ചന്ദ്രശേഖർ. പാർട്ടിയിൽ‌ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അധ്യക്ഷൻ, പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും നിർദേശിച്ചു. 

പോസ്റ്റർ പ്രചരിച്ച സംഭവത്തിൽ വി.വി. രാജേഷ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. ബി.ജെ.പി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസിനും പഴയ ഓഫീസിനും രാജേഷിന്‍റെ  വഞ്ചിയൂരിലെ വീടിന് മുമ്പിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.  

വി.വി. രാജേഷിന്‍റെ അനധികൃത സ്വത്തിൽ പാർട്ടി വിശദമായ അന്വേഷണം നടത്തുക. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പണം വാങ്ങി ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തുക രാജേഷിനെ പുറത്താക്കുക എന്നിങ്ങനെയാണ് പോസ്റ്ററിൽ കുറിച്ചിട്ടുള്ളത്. എന്നാൽ, ബി.ജെ.പി പ്രതികരണവേദിയുടെ പേരിലുള്ള പോസ്റ്റർ ആരാണ് പതിച്ചതെന്ന് വ്യക്തമല്ല. 
 

Tags

News Hub