പൊന്നോണത്തെ വരവേൽക്കാൻ നാടൊരുങ്ങി..


പൊന്നോണത്തിന്റെ വരവ് അറിയിച്ച് അത്തം പിറന്നു. ഇനി മലയാളിക്ക് ആഘോഷത്തിന്റെ നാളുകളാണ്. വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
സമാധാനവും, ഐശ്വര്യവും നിറഞ്ഞ തന്റെ ഭരണകാലം ഓർമ്മിക്കുവാനും തന്റെ പ്രജകളെ നേരിൽ കാണുവാനും മഹാബലി ചക്രവർത്തി കേരളത്തിൽ വരുന്ന ദിവസമാണ് ഓണമെന്നു പറയുന്നതോടൊപ്പം ഇതു വിളവെടുപ്പുകാലം കൂടിയാണ്.
മഹാബലിയെ വരവേല്‍ക്കാനായി ആളുകള്‍ അവരുടെ വീടുകളില്‍ പൂക്കളം ഒരുക്കുന്നു. അത്തം നാള്‍ മുതലാണ് പൊന്നോണത്തെ വരവേറ്റ് പൂക്കളമൊരുക്കി തുടങ്ങുന്നത്.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.


പൂക്കളങ്ങൾ ഒരുക്കിയും ഓണക്കോടിയുടുത്തും സദ്യയൊരുക്കിയും മലയാളികൾ ഓണമെന്ന കേരളീയോത്സവം കൊണ്ടാടുന്നു. ഓണം ഒത്തുചേരലിന്റെകൂടി ആഘോഷമാണ് .