പശ്ചിമ ബംഗാളില്‍ പടക്ക ഫാക്ടറിയിൽ സ്‌ഫോടനം; ആറു പേര്‍ കൊല്ലപ്പെട്ടു

fire
fire

പ്രദേശത്തെ നിവാസിയായ ചന്ദ്രനാഥ് ബാനിക്കിന്റെ വീട്ടിലാണ് അനധികൃതമായി പടക്ക നിര്‍മാണ ശാല പ്രവര്‍ത്തിച്ചത്. പൊട്ടിത്തെറിയുടെ വമ്പന്‍ ശബ്ദം കേട്ട് സമീപത്തുള്ളവര്‍ എത്തിയപ്പോഴെക്കും വീട് പൂർണമായും കത്തിയിരുന്നു.  

പശ്ചിമ ബം​ഗാൾ : പശ്ചിമ ബംഗാളില്‍ പടക്ക ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്. അനധികൃതമായി പ്രവര്‍ത്തിച്ച നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.

പ്രദേശത്തെ നിവാസിയായ ചന്ദ്രനാഥ് ബാനിക്കിന്റെ വീട്ടിലാണ് അനധികൃതമായി പടക്ക നിര്‍മാണ ശാല പ്രവര്‍ത്തിച്ചത്. പൊട്ടിത്തെറിയുടെ വമ്പന്‍ ശബ്ദം കേട്ട് സമീപത്തുള്ളവര്‍ എത്തിയപ്പോഴെക്കും വീട് പൂർണമായും കത്തിയിരുന്നു.  

ഓടിക്കൂടിയവരാണ് ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ദോലാഹട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. രാത്രി വളരെ വൈകിയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.
 
Tags

News Hub