മുഖത്തിന്റെ തിളക്കവും കാന്തിയും വർധിപ്പിക്കാൻ ചില ടിപ്സ്

face
face

മുട്ടയുടെ വെളളയും പാല്‍പ്പൊടിയും തേനും നാരങ്ങാനീരും യോജിപ്പിച്ച് പതിവായി പുരട്ടിയാല്‍ ഒരാഴ്ചയ്ക്കുളളില്‍ മുഖം മിന്നിത്തിളങ്ങും.

കടുക് പാലിലരച്ചു മുഖത്തു തേയ്ക്കുന്നത് ചര്‍മത്തിന്റെ തിളക്കം കൂട്ടാന്‍ നല്ലതാണ്.

പുതിനയില അരച്ചത്, ആറു തുളളി നാരങ്ങാനീര്, തേന്‍, മുട്ടവെളള ഇവ യോജിപ്പിച്ച് 5 ദിവസം തുടര്‍ച്ചയായി മുഖത്തിടുക. മുഖക്കുരുവിന് നല്ല മരുന്നാണിത്.

വരണ്ട ചര്‍മത്തില്‍ നിന്ന് രക്ഷ നേടാന്‍ പാല്‍പ്പാട ദിവസവും മുഖത്ത് പുരട്ടുക. നിറം കുറവുളളവര്‍ പാല്‍പ്പാടയ്‌ക്കൊപ്പം അല്‍പം കസ്തൂരി മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് പുരട്ടുക.

നിറം വര്‍ധിക്കാന്‍ പപ്പായ ഉടച്ചതും തേനും യോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിച്ച് അല്‍പ്പസമയത്തിനു ശേഷം കഴുകിക്കളയുക.

ചെറു ചൂടുളള വെളിച്ചെണ്ണയില്‍ കസ്തൂരി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുളിക്കുന്നതിനു മുമ്പു ദേഹത്ത് തേച്ചു പിടിപ്പിച്ച് പത്തു മിനിറ്റിനു ശേഷം ചെറുപയര്‍പ്പൊടി തേച്ചു കുളിക്കുക.

രണ്ടു ചെറിയ സ്പൂണ്‍ മുട്ടവെളള, അര ചെറിയ സ്പൂണ്‍ ഓറഞ്ച് ജ്യൂസ്, കാല്‍ ചെറിയ സ്പൂണ്‍ നാരങ്ങാനീര്, ഒന്നോ രണ്ടോ തുളളി ബദാം എണ്ണ എന്നിവ യോജിപ്പിച്ച് ഫെയ്‌സ് പായ്ക്കായി ഇടുക. വരണ്ട ചര്‍മത്തിന് ഏറെ നല്ലതാണിത്

Tags