പത്തനംതിട്ടയിൽ റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞുവീണു മരിച്ചു

pathanamthitta soosamma death
pathanamthitta soosamma death

ഇലന്തൂർ പൂക്കോട് പരിയാരം പുതിയത്ത് വീട്ടിൽ സൂസമ്മയാണ് മരിച്ചത്

പത്തനംതിട്ട : വാറണ്ട് കേസിൽ കോടതി റിമാൻഡ് ചെയ്ത മകനെ പോലീസ് സ്‌റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു. ഇലന്തൂർ പൂക്കോട് പരിയാരം പുതിയത്ത് വീട്ടിൽ സൂസമ്മ (62) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30-ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. 

കോടതി റിമാൻഡ് ചെയ്ത മകൻ ചെറിയാനെ (43) പോലീസ് സ്റ്റേഷനിൽ നിന്ന് കണ്ടതിന് ശേഷമാണ്  ട്രാഫിക് സ്‌റ്റേഷന് മുൻവശമുള്ള കൽക്കെട്ടിൽ ഇരുന്ന സൂസമ്മ കുഴഞ്ഞു വീണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ പോലീസ് ജീപ്പിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണ്.

Tags