ഇടുക്കിയിൽ 12 വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു


ഇടുക്കി: വലിയതോവാളയിൽ 12 വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു. വലിയതോവാള കല്ലടയിൽ വിനോദിന്റെ മകൻ റൂബൻ വിനോദ് (12) ആണ് മരിച്ചത്. വലിയതോവാള ക്രിസ്തുരാജ സ്കൂളിൽ പഠിക്കുന്ന റൂബൻ വയറു വേദനയെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ രാവിലെ ഇരട്ടയാറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വൈകുന്നേരം അഞ്ചുമണിയോടെ മുത്തശ്ശി റൂബനെ വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാപിതാക്കൾ വിദേശത്തായതിനാൽ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പമായിരുന്നു താമസം.
Tags

യു പിയിലെ സംഭൽ ഷാഹി ജമാ മസ്ജിദിനെ തർക്ക മന്ദിരമായി അംഗീകരിച്ച് അലഹബാദ് ഹൈകോടതി
ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജമാ മസ്ജിദിനെ തർക്ക മന്ദിരമായി അംഗീകരിച്ച് അലഹബാദ് ഹൈകോടതി. മസ്ജിദിൽ വെള്ള പെയിന്റടിക്കാൻ അനുമതി തേടി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവെയാണ് എതിർപക്ഷത്തുള്ള അ

അമേരിക്കൻ ഭരണകൂടം ബഹുധ്രുവത്വത്തിലേക്ക് നീങ്ങുകയാണ്, ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് അനുകൂലമാണ് : എസ്. ജയ്ശങ്കർ
ലണ്ടൻ: ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം ബഹുധ്രുവത്വത്തിലേക്ക് നീങ്ങുകയാണെന്നും ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് അനുകൂലമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. ഇന്ത്യയും