കിടപ്പുരോഗികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം

Dr Moopens Medical College PMR department offering a unique experience to inpatients
Dr Moopens Medical College PMR department offering a unique experience to inpatients

തങ്ങളുടെ സകല പ്രതീക്ഷകൾക്കും മങ്ങലേറ്റ് ഇരുളടഞ്ഞ മുറികളിൽ കഴിയുന്നവർക്ക് ആശ്വാസമായി, അവർക്ക് പുതുജന്മത്തിന്റെ വഴികളിൽ വെളിച്ചം വിതറുന്ന ഒരു ചികിത്സാ വിഭാഗം. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനാണ് തങ്ങളുടെ രോഗികൾക്ക് ആശ്വാസമേകാനും പൊതുജനത്തെ ഉദ്ബോധിപ്പിക്കുവാനും പുതുവഴികൾ തേടിയത്. 

അപകടങ്ങൾ കാരണം പരിക്ക് പറ്റി കിടപ്പിലായവരും പക്ഷാഘാതം വന്ന് തളർന്നവരും തുടങ്ങി ദീർഘ നാളത്തെ കിടത്തി ചികിത്സ വേണ്ടവർ ഒരുപക്ഷെ അവരുടെ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും ഒറ്റപ്പെടലിന്റെ വ്യാകുലതകൾ പേറുന്നവരായിരിക്കും. ഒരുപക്ഷെ അവർ വീടിന്റെയോ ആശുപത്രി മുറിയുടെയോ നാലു ചുവരുകൾക്കിടയിൽ കിടക്കാൻ മാത്രം വിധിക്കപ്പെട്ടവരായിരിക്കാം. 

എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി, മേല്പറഞ്ഞ അസുഖബാധിതരായ, തങ്ങളുടെ കീഴിൽ ചികിൽസക്കായി അഡ്മിറ്റ് ചെയ്ത രോഗികൾക്ക് കളിയും ചിരിയും പുറം കാഴ്ചകളും സമ്മാനിച്ചുകൊണ്ട്  കാരാപുഴ ഡാമിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തിയിരിക്കുകയാണ് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി എം ആർ വിഭാഗം. ഒപ്പം ആസ്റ്റർ വളന്റിയെഴ്സിന്റെ പൂർണ്ണ പിന്തുണ കൂടിയായപ്പോൾ യാത്രയുടെ മാധുര്യം കൂടി.

ഇത്തരം രോഗികളെ വിധി എന്നുപറഞ്ഞ് തളർത്താതെ അവരുടെ ശാരീരിക മാനസീക അവസ്ഥകളെ കൂടി കണക്കിലെടുത്ത്  ഇത്തരം പ്രവർത്തികളിൽ അവരെ ഉൾപ്പെടുത്തുന്നത് അവരിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകും.

News Hub