അഷ്ടമുടിക്കായലിൽ തിമിംഗല സ്രാവിനെ ചത്തനിലയിൽ കണ്ടെത്തി
Mar 5, 2025, 10:08 IST


തിമിംഗിലസ്രാവ് കായലിലെ ഉൾപ്രദേശത്ത് എത്തിയതിന്റെ സാധ്യത വനംവകുപ്പ് പരിശോധിച്ച് വരികയാണ്
കൊല്ലം : കടലിൽ മാത്രം ജീവിക്കുന്ന തിമിംഗല സ്രാവിനെയാണ് അഷ്ടമുടിക്കായലിൽ ചത്തനിലയിൽ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗില സ്രാവ് കാവനാട് ഫാത്തിമാതുരുത്തിനു സമീപം എത്തിയതിൽ ദുരൂഹത.
കടലിൽ വസിക്കുന്ന ജീവികൾ കടലിനോടടുത്തുള്ള ജലാശയങ്ങളിൽ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് സമുദ്രജീവികളെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധർ പറഞ്ഞു.
ചെളിയടിഞ്ഞ ജലാശയങ്ങളിൽ ഇവയ്ക്ക് ജീവിക്കാൻ കഴില്ലെന്നും വിദഗ്ധർ വ്യക്തമാക്കി. തിമിംഗിലസ്രാവ് കായലിലെ ഉൾപ്രദേശത്ത് എത്തിയതിന്റെ സാധ്യത വനംവകുപ്പും പരിശോധിച്ച് വരികയാണ്.