തളിപ്പറമ്പ പടവിൽ മുത്തപ്പൻ മടപ്പുരയുടെ പുതുതായി നിർമ്മിക്കുന്ന ഊട്ടുപുരയുടെയും വഴിപാട് കൗണ്ടറിന്റെയും കുറ്റിയടി കർമ്മം നടന്നു
Jan 22, 2025, 10:44 IST
കണ്ണൂർ : പടവിൽ ശ്രീ മുത്തപ്പൻ മടപ്പുരയുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പുതുതായി നിർമ്മിക്കാൻ പോകുന്ന ഊട്ടുപുരയുടെയും വഴിപാട് കൗണ്ടറിന്റെയും ഓഫീസിന്റെയും കുറ്റിയടി കർമ്മം ജനുവരി 19 ന് തലോറ മുത്തു കൃഷ്ണൻ ആചാരി നിർവ്വഹിച്ചു.
മുൻപ്രസിഡണ്ട് പി സി കോരൻ ദീപം തെളിയിച്ചു. സിക്രട്ടറി രഞ്ജിത്തിന്റെയും പ്രസിഡണ്ട് പദ്മനാഭന്റെയും നേതൃത്വത്തിൽ ചടങ്ങുനടന്നു.