ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന് ഭര്‍ത്താവ്


നോയിഡയിലെ സെക്ടര്‍ 62-ലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്താല്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭര്‍ത്താവ്. നോയിഡയിലെ സെക്ടര്‍ 15-ല്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. നൂറുള്ള ഹൈദര്‍(55) എന്നയാളാണ് ഭാര്യ അസ്മാ ഖാനെ(42) കൊലപ്പെടുത്തിയത്. സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്നു അസ്മ. നോയിഡയിലെ സെക്ടര്‍ 62-ലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
ബിഹാര്‍ സ്വദേശിയായ നൂറുള്ള എഞ്ചിനീയറിങ് ബിരുദധാരിയാണെങ്കിലും തൊഴില്‍രഹിതനാണ്. 2005-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഒരു മകനും മകളുമാണ് ഇരുവര്‍ക്കുമുള്ളത്. മകനാണ് കുറ്റകൃത്യം നടന്നകാര്യം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫോറന്‍സിക് വിദ്ഗധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും നൂറുള്ള ഹൈദറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

ദമ്പതികളുടെ മകളാണ് സംഭവത്തെക്കുറിച്ച് തന്നെ അറിയിച്ചതെന്നും അവര്‍ ദിവസങ്ങളോളം വഴക്കിട്ടിരുന്നുവെന്നും ബന്ധു പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Tags

ന്യൂനപക്ഷത്തെ വേട്ടയാടുന്ന വഖഫ് ഭേദഗതി നിയമത്തിന് പിന്തുണയുമായി തളിപ്പറമ്പ് സർസയ്യിദ് കോളജ് മേധാവികളെന്ന് : വഖഫ് സ്വത്ത് സംരക്ഷണ സമിതി
വഖഫ് ഭേദഗതി നിയമം വഴി കേന്ദ്രസർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിന് പകരം വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടാണ്

കണ്ണൂരിൽ ലൈസൻസില്ലാതെ സർവീസ് നടത്തിയ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കി ; പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസുമില്ലാതെ സർവീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ്സിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂർ ആർ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധന