കണ്ണൂരിൽ കഞ്ചാവുമായി പേരാവൂർ സ്വദേശി അറസ്റ്റിൽ

Peravoor native arrested with ganja in Kannur
Peravoor native arrested with ganja in Kannur


പേരാവൂർ: കഞ്ചാവ് കൈവശം വച്ച പേരാവൂർ നെടുംപുറംചാൽ തുടിയാട് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി. തുടിയാടിലെ വട്ടോത്ത് വീട്ടിൽ ജിബിൻ ജോസഫ് (32) നെയാണ് 5 ഗ്രാം കഞ്ചാവുമായി ബുധനാഴ്ച ഉച്ചയോടെ അസി.എക്സെെസ് ഇൻസ്പെക്ടർ എം.ബി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടിയത്. 

റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജൻ, പ്രിവൻ്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ സുനീഷ് കിള്ളിയോട്ട്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി എസ് ശിവദാസൻ, സിനോജ് വി, ശ്യാം പി എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ ഉണ്ടായിരുന്നു.

Tags

News Hub