പിണറായി പെരുമ മാർച്ച് 30 ന് മുതൽ , ഓളപരപ്പിൽ ആവേശം പടർത്താൻ ജലോത്സവം


കണ്ണൂർ: പിണറായി പെരുമകൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ഏഴാമത് പിണറായി പെരുമ മാർച്ച് 30 മുതൽ ഏപ്രിൽ 13 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .സമാപനം 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നാടകോത്സവം, മെഗാഷോ , ഫിലിം ഫെസ്റ്റ്, ഫ്ലവർ ഷോ,കവിയരങ്ങ് , പെരുമാ ടോക്ക്, സർഗ്ഗ സദസ്സ് ,തെരുവരങ്ങ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി റിവർ ഫെസ്റ്റ് , സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്, ഓൾ കേരള ബോൾ ബാഡ്മിന്റൺടൂർണ്ണമെന്റ്, കളരിപ്രദർശനം എന്നിവരും നടത്തുന്നുണ്ട് .
പിണറായി പഞ്ചായത്തിലെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുറമെ ധർമ്മടം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളും പങ്കെടുക്കുന്നനിറപ്പകിട്ടാർന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് 30 ന് പെരുമക്ക് തുടക്കം. ഘോഷയാത്രക്ക് ശേഷം6 മണിക്ക് പിണറായി കൺവെൻഷൻ സെന്ററിന് സമീപം ജനകീയോത്സവത്തിന് ആരംഭം കുറിച്ച് കൊണ്ടുള്ള കൊടിയേറ്റം നോവലിസ്റ്റ് ഫ്രൊഫ: ആർ രാജശ്രീ നിർവ്വഹിക്കും.
23,27,28 129 തീയ്യതികളിൽഅഞ്ചരക്കണ്ടി പുഴയെ സംഘടിപിച്ച് കൊണ്ടാണ് റിവർ ഫെസ്റ്റ് ഒരുക്കീട്ടുള്ളത്. അഞ്ച് ബോട്ട്ജെട്ടികളെകോർത്തിണക്കി ക്കൊ ണ്ടാണ് റിവർ ഫെസ്റ്റ്. 27 ന് വൈകുന്നേരം 5 മണിക്ക് മമ്പറം ബോട്ട്ജട്ടിയിൽ മന്ത്രി മുഹമ്മദ് റിയാസ് റിവർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നി പൂർണ്ണിമ ഇന്ദ്രജിത്ത് ജലഘോഷയാത്രഫ്ലാഗ് ഓഫ് ചെയ്യും.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ കക്കോത്ത് രാജൻ, കൺവീനർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ യു ബാലകൃഷ്ണൻ അഡ്വ: വി പ്രദീപൻ, വി ജനാർദ്ദനൻ ,പി എം അഖിൽ , ഒ സി മോഹൻ രാജ് എന്നിവർ പങ്കെടുത്തു .