അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് ; മുഖ്യ സൂത്രധാരന്‍ പിടിയില്‍

arrest1
arrest1

ഡല്‍ഹി: അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരന്‍ പിടിയില്‍. അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട പഞ്ചാബ് സ്വദേശി നല്‍കിയ പരാതിയിലാണ് എന്‍ഐഎ നടപടി.

ഡല്‍ഹി സ്വദേശി ഗഗന്‍ദീപ് സിങ്ങിനെയാണ് ഏജന്‍സി അറസ്റ്റ് ചെയ്തത്. ഡോങ്കി റൂട്ടിലൂടെ മനുഷ്യക്കടത്ത് നടത്തിയിരുന്ന വ്യക്തിയാണ് ഇയാളെന്ന് എന്‍ഐഎ പറഞ്ഞു. 45 മുതല്‍ 50 ലക്ഷം രൂപയാണ് ഇതിനായി വാങ്ങിയത്.

അമേരിക്കയിലേക്ക് എത്തിക്കാന്‍ അനധികൃതമായി മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ അടക്കം ഇന്ത്യക്കാരെ കൊണ്ടുപോകുന്ന സംഘത്തിന്റെ നടത്തിപ്പുകാരനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

 ആളുകളെ വിദേശത്തേക്ക് അയക്കാനുള്ള ലൈസന്‍സ് മറ്റ് അംഗീകാരങ്ങളോ ഗഗന്‍ദീപ് സിങ്ങിന് ഉണ്ടായിരുന്നില്ല. അനധികൃത കുടിയേറ്റക്കാരന് കാട്ടി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം ഏജന്റ് മാര്‍ക്ക് എതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags

News Hub