സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ഏഴാംമൈലിൽ നിർമ്മിച്ച ചായക്കട ഉദ്ഘാടനം ചെയ്തു

CPIM inaugurated a tea shop build to promote the Kannur district conference
CPIM inaugurated a tea shop build to promote the Kannur district conference

തളിപ്പറമ്പ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രചരണ കമ്മിറ്റി ഏഴാംമൈലിൽ സ്ഥാപിച്ച ചായക്കട സിപിഐ (എം) തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി ബാലകൃഷ്ണൻ അധ്യക്ഷനായി. കെ കൃഷ്ണൻ,കെ ഗണേശൻ, വി ജയൻ, ടി പ്രകാശൻ സംസാരിച്ചു. എ രാജേഷ് സ്വാഗതം പറഞ്ഞു. ചിത്രാഞ്ജലി ശ്രീനിവാസനാണ്‌ ചായക്കട സ്ഥാപിച്ചത്‌.   

Tags