കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ച കേസ്; പ്രതികളായ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

kalamassery poly kanjav
kalamassery poly kanjav

സംഭവത്തിൽ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉൾപ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോ​ഗിച്ചിട്ടുണ്ട്

കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൻ്റെ ബോയ്സ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസിൽ പ്രതികളായ മൂന്ന് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ആദിത്യൻ, ആകാശ്, അഭിരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കും. നേരത്തെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിൽ ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉൾപ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോ​ഗിച്ചിട്ടുണ്ട്.
 

Tags

News Hub
പൈങ്കിളി ഒടിടിയിലേക്ക്