തളിപ്പറമ്പിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : 23 കാരി പോക്സോ നിയമപ്രകാരം അറസ്റ്റിൽ
Updated: Mar 14, 2025, 14:42 IST


കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കണ്ണൂർ :12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 23 കാരി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. തളിപ്പറമ്പ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചൈൽഡ്ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.