കണ്ണൂരിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവ് കൊച്ചിയിൽ അറസ്റ്റിൽ
കണ്ണൂർ: രണ്ടു തവണ കാപ്പ കേസിലും കൊലപാതക കേസിലും വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസിലെ പ്രതി കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം വേങ്ങൂർ നെടുങ്ങമ്പ്ര അമൽ (26) നെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് പിടികൂടിയത്. കണ്ണൂർ ടൗണിൽ വധശ്രമ കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ എറണാകുളം അങ്കമാലിക്ക് സമീപം വെച്ച് ഇന്നലെ രാത്രിയോടെയാണ് പോലീസ് സംഘം പിടികൂടിയത്.
കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടു തവണ ഇയാൾ കാപ്പാ കേസിൽ കഴിഞ്ഞിട്ടുണ്ട്. എറണാകുളം കുറുംപ്പടി സ്റ്റേഷനിൽ കൊലപാതക കേസിലും അങ്കമാലിയിൽ 15 ഓളം കേസും എറണാകുളം, കോതമംഗലം സ്റ്റേഷനിലും മറ്റുമായി നിരവധി കേസിലെ പ്രതിയാണ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കണ്ണൂർകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags
കണ്ണൂർ മാലൂരിൽ യുവാവും അമ്മയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ ;അമ്മയെ കൊന്ന് തൂങ്ങിമരിച്ചത് കെ.എസ്.ഇ.ബി ജീവനക്കാരൻ സുമേഷ് ലഹരിക്കടിമയെന്ന് പൊലിസ് , മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കം
മാലൂരിൽ ദുരൂഹ സാഹചര്യത്തിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലൂർ നിട്ടാറമ്പിലാണ് ഇന്ന് രാവിലെ വീടിനുള്ളിൽ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.