കാനഡയ്ക്ക് ഭീഷണിയായി ട്രംപിന്റെ പ്രസ്താവന ; ഫെബ്രുവരി 1 മുതല്‍ ഇറക്കുമതിക്ക് 25 ശതമാനം തിരുവ ചുമത്തും

trump
trump

അമേരിക്കയിലേക്കുള്ള നിയമ വിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതില്‍ കാനഡയും മെക്സിക്കോയും പരാജയപ്പെട്ടുവെന്ന് ട്രംപ് ആരോപിച്ചു.

അയല്‍രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി 1 മുതല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് യുഎസിന്റെ രണ്ട് പ്രധാന വ്യാപ്യാര പങ്കാളികള്‍ക്കെതിരെ ട്രംപ് ഭീഷണി മുഴക്കുന്നത്.

അമേരിക്കയിലേക്കുള്ള നിയമ വിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതില്‍ കാനഡയും മെക്സിക്കോയും പരാജയപ്പെട്ടുവെന്ന് ട്രംപ് ആരോപിച്ചു.

അമേരിക്കന്‍ തൊഴിലാളികളേയും കുടുംബങ്ങളേയും സംരക്ഷിക്കാനായി വ്യാപാര വ്യവസ്ഥയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങളെ സമ്പന്നമാക്കാന്‍ നമ്മുടെ പൗരന്മാര്‍ക്ക് നികുതി ചുമത്തുന്നതിന് പകരം നമ്മുടെ പൗരന്മാരെ സമ്പന്നരാകാക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നികുതി ചുമത്തും, ട്രംപ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ അനധികൃത കുടിയേറ്റവും അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്കും തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കനേഡിയന്‍, മെക്സിക്കന്‍ ഇറക്കുമതികള്‍ക്ക് താരിഫ് വര്‍ദ്ധനവ് വരുത്തുമെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പത്തു ശതമാനം അധിക നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
 
 

Tags