ടോയ്ലറ്റിലെ ക്ലോസറ്റ് ഇനി ഉരച്ചുരച്ച് കഴുകണ്ട ഞൊടിയിടയില്‍ വെട്ടിത്തിളങ്ങും
Mar 17, 2025, 15:15 IST


എത്ര ഉരച്ച് കഴുകിയാലും ടോയ്ലറ്റിലെ കറകള്‍ മാറുവാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാല്‍ ക്ലോസറ്റുകളിടെ കറ ഞൊടിയിടയില്‍ മാറാനുള്ള ഒരു എളുപ്പവഴിയാണ് ഇനി പറയുന്നത്.
ബേക്കിംഗ് സോഡ, വിനാഗിരി തുടങ്ങിയ രണ്ട് സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കറ അടിഞ്ഞുകൂടുന്നത്ഉള്പ്പെടെയുള്ള എല്ലാ കറകളും നീക്കം ചെയ്യാന്‍ സാധിക്കും. ക്ലോസറ്റിലേക്ക് ഏകദേശം 1 കപ്പ് വിനാഗിരി ഒഴിച്ചു ചേര്‍ത്ത് ടോയ്ലറ്റ് ബ്രഷ് ഉപയോഗിച്ച് ചുറ്റുമുള്ള എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക.
Also Read: കരിപിടിച്ച സ്റ്റീല്‍ പാത്രങ്ങള്‍ ഞൊടിയിടയില്‍ വെളുത്ത് തിളങ്ങും; ഇതാ ഒരു കിടിലന്‍ ട്രിക്ക്
കുറച്ചുനേരം ഇത് അനക്കാതെ വച്ചതിനു ശേഷം ടോയ്ലറ്റിലേക്ക് 1 കപ്പ് ബേക്കിംഗ് സോഡ വിതറാം. വീണ്ടും 1 മുതല്‍ 2 കപ്പ് വരെ വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. ഏകദേശം 10 മിനിറ്റ് നേരം കാത്തിരുന്ന ശേഷം ടോയ്ലറ്റിലെ എല്ലാ ഭാഗങ്ങളിലും അടിഞ്ഞു കൂടിയ കറകള്‍ ബ്രഷുകള്‍ ഉപയോഗിച്ച് തേച്ചുരച്ച് കളയാം.
കറ പൂര്‍ണ്ണമായും ഇല്ലാതാകുന്നതുവരെ ഒന്നോ രണ്ടോ തവണ കൂടി വീണ്ടും വിനാഗിരി-ബേക്കിംഗ് സോഡാ സംയുക്തവും ഒഴിച്ചു കൊടുക്കുക. എതെങ്കിലും കറ അവശേഷിക്കുന്നുണ്ടെങ്കില്‍ ബ്രഷ് ഉപയോഗിച്ച് ഇത് പുര്‍ണ്ണമായും സ്ക്രബ് ചെയ്ത് ഇളക്കി കളയുക
Tags

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുത്, അന്വേഷണത്തിൻ്റെ പേരിൽ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല ; ഹൈക്കോടതി
ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല.