അവൽ കൊണ്ട് ഇങ്ങനെ ഒരു ഐറ്റം തയ്യാറാക്കി നോക്കൂ

avalidli

വേണ്ട ചേരുവകൾ...

 ഇഡ്ഡലി അരി                        രണ്ട് കപ്പ്
 അവൽ                                ഒരു കപ്പ്
ഉലുവ                                   കാൽ സ്പൂൺ
 ഉപ്പ്                                       ആവശ്യത്തിന്
 വെള്ളം                            അരയ്ക്കാൻ ആവശ്യത്തിന്


അവിൽ ഇഡ്ഡലി  തയ്യാറാക്കുന്ന വിധം...

ആദ്യം അരി അഞ്ച് മണിക്കൂർ കുതിരാൻ വയ്ക്കുക. അവലും മറ്റൊരു പാത്രത്തിൽ അഞ്ച് മണിക്കൂർ കുതിർത്ത് വയ്ക്കുക. അതിനുശേഷം അരിയും അവലും ഉലുവയും നന്നായി അരച്ചെടുക്കുക അതിനൊപ്പം തന്നെ ഉലുവയും ചേർത്ത് കൊടുക്കാം ഒന്ന് കുതിർന്ന ഉലുവ കൂടെ ആകുമ്പോൾ കുറച്ചുകൂടി മൃദുവായിരിക്കും.
 നന്നായി അരച്ചെടുത്ത മാവിലേക്ക് അധികം വെള്ളം ചേർക്കാൻ പാടില്ല. കുറച്ച് കട്ടിയായി തന്നെ ഈ മാവ് കിട്ടണം, ഉപ്പും ചേർത്ത് അടച്ചുവയ്ക്കുക. അതിനുശേഷം 6 മണിക്കൂർ കഴിയുമ്പോൾ മാവ് അത്യാവശ്യം പൊങ്ങിവരും, ഇഡ്‌ലി തട്ടിൽ ഒഴിച്ച് സാധാരണ ഇഡ്‌ലി പോലെ തയാറാക്കി എടുക്കാം.

Tags