വെ‍ജിറ്റേറിയൻ ആണോ നിങ്ങൾ ? എങ്കിൽ ഒരു വെജ് കോഴിക്കാൽ കഴിച്ചാലോ

kozhikal

ആവശ്യമുള്ള സാധനങ്ങൾ:

    കപ്പ നീളത്തിൽ അരിഞ്ഞത്: അര കിലോ
    മൈദ: അര കപ്പ്
    മുളകുപൊടി: ഒന്നര ടീസ്പൂൺ
    മഞ്ഞൾപൊടി: 3/4 ടീസ്പൂൺ
    കറിവേപ്പില: ആവശ്യത്തിന്
    വെളുത്തുള്ളി ചതച്ചത്: നാല് അല്ലി
    പച്ചമുളക് ചെറുതായി അരിഞ്ഞത് -രണ്ട്​ എണ്ണം
    കായപ്പൊടി- രണ്ടു നുള്ള്
    ഉപ്പ്- ആവശ്യത്തിന്
    ഓയിൽ/ വെളിച്ചെണ്ണ: പൊരിച്ചെടുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കപ്പ തൊലി കളഞ്ഞു കനം കുറച്ചു നീളത്തിൽ അരിയുക. ശേഷം നന്നായി കഴുകി വെള്ളത്തിൽ നിന്ന്​ ഊറ്റിയെടുത്ത്, തയാറാക്കിവെച്ച എല്ലാ ചേരുവകളും കപ്പയിലേക്ക് ചേർത്തതിനു ശേഷം അൽപാൽപം വെള്ളം ഒഴിച്ച്‌ കുഴമ്പ് പരുവത്തിൽ കുഴച്ചെടുക്കുക. അതിൽ നിന്ന്​ ഓരോ പിടി കൈയിലെടുത്ത് (ചെറിയ കോഴിക്കാലിന്‍റെ വലുപ്പത്തിൽ) ഒന്ന് അമർത്തി, ചൂടായ എണ്ണയിലേക്ക് ഇട്ട് മീഡിയം ചൂടിൽ പൊരിച്ചെടുക്കുക.

Tags