മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിച്ചാല്‍ കന്യാചര്‍മം പൊട്ടുമോ? പ്രചരിക്കുന്നത് മണ്ടത്തരമോ?

menstrual cup

പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്നാണ് ആര്‍ത്തവകാലം. ശുചിത്വത്തിനായി തുണികളാണ് ഒരുകാലത്ത് ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നീട് പാഡുകള്‍ വിപണി കീഴടക്കി. എന്നാല്‍, പാഡുകള്‍ നശിപ്പിക്കുകയെന്ന വെല്ലുവിളി ഇന്നും കീറാമുട്ടിയായി തുടരുന്നു. പാഡുകള്‍ പരിസ്ഥിതിക്ക് അനുയോജമല്ല എന്നതുകൊണ്ടുതന്നെ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാനാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം.

ആര്‍ത്തവ സമയത്ത് യോനിയില്‍ ഉപയോഗിക്കുന്ന ഈ കപ്പ് വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്നതും തീര്‍ത്തും സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പല വലുപ്പത്തിലുമുള്ള കപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. കപ്പിന് വില കൂടുതലാണെങ്കിലും ഒരിക്കല്‍ വാങ്ങിയാല്‍ ദീര്‍ഘകാലം ഉപയോഗിക്കാമെന്നതിനാല്‍ പാഡുകളെ അപേക്ഷിച്ച് സാമ്പത്തികമായി ലാഭമാണ്.

മെന്‍സ്ട്രുവല്‍ കപ്പിനെ ആരോഗ്യ വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അവ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായി വരുന്നതേയുള്ളൂ. വരും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പാഡുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി ഏവരും മെന്‍സ്ട്രുവല്‍ കപ്പിലേക്ക് മാറും. പരിസ്ഥിതി ദോഷമില്ലെന്നതും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമെന്നും സാമ്പത്തികമായി ലാഭമാണെന്നതുമെല്ലാം മെന്‍സ്ട്രുവല്‍ കപ്പിന്റെ മേന്മകളാണ്.

സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ പാ​ഡ് ഫ്രീ ​കാ​മ്പ​സാ​യി മാ​ടാ​യി കോ​ള​ജ് ; എല്ലാ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്

മെന്‍സ്ട്രുവല്‍ കപ്പിന് പ്രചാരമേറിവരവെ പലര്‍ക്കും പല സംശയങ്ങളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങളും ഏറെയാണ്. പ്രത്യേകിച്ചും ഇവ കന്യകമാര്‍ ഉപയോഗിക്കരുതെന്നും അത് കന്യാചര്‍മത്തിന്റെ പൊട്ടലിന് ഇടയാക്കുമെന്നുമാണ് ചിലരുടെ ആശങ്ക. എന്നാല്‍, ഇത് തീര്‍ത്തും തെറ്റിദ്ധാരണാജനകമായ പ്രചരണമാണെന്നും വസ്തുതാവിരുദ്ധമാണെന്നും ആരോഗ്യരംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യത്യസ്തമായ പ്രായത്തിലുള്ളവര്‍ അവര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള കപ്പുകള്‍ തിരഞ്ഞെടുക്കണം. മെന്‍സ്ട്രല്‍ കപ്പിനോട് താല്‍പ്പര്യമുണ്ടെങ്കിലും കന്യകയാണെങ്കില്‍ അവ ഉപയോഗിക്കുന്നതില്‍ ആശങ്കയുള്ള യുവതികളുണ്ട്. കന്യകമാര്‍ക്ക് മറ്റാരെയും പോലെ ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കാം. മെന്‍സ്ട്രുവല്‍ കപ്പ് യോനിയില്‍ വെച്ചുകഴിഞ്ഞാല്‍ പിരിമുറുക്കം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങളുടെ ആര്‍ത്തവത്തിന് മുമ്പ് കുറച്ച് തവണ ഇത് വെച്ച് പരിശീലിക്കുന്നത് നല്ലതായിരിക്കും.

ആദ്യമായി ഒരു മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നത് തികച്ചും സാധാരണമാണ്, ഇത്തരത്തിലുള്ള ഉല്‍പ്പന്നം ഉപയോഗിക്കുന്നത് സുഖകരമാകാന്‍ കുറച്ച് സമയമെടുത്തേക്കാം. നിങ്ങള്‍ എത്രത്തോളം പരിശീലിക്കുന്നുവോ കാര്യങ്ങള്‍ അത്രയും എളുപ്പമാകും.

മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നത് കന്യാചര്‍മത്തിന് ദോഷകരമാകില്ല. കന്യാചര്‍മം യോനിയെ മൂടുന്ന നേര്‍ത്ത ടിഷ്യു ആണ്. കന്യാചര്‍മം മുഴുവന്‍ യോനിയോ യോനിയുടെ ഭാഗമോ മൂടിയേക്കാം. ചില ആളുകള്‍ കന്യാചര്‍മം ഇല്ലാതെ ജനിക്കുന്നു. കൂടാതെ ബൈക്ക് സവാരി, സ്പോര്‍ട്സ്, ഡോക്ടര്‍ പരിശോധനകള്‍, ടാംപണ്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കാരണം കന്യാചര്‍മം പൊട്ടിപ്പോയേക്കാം. എന്നാല്‍, അതിനര്‍ത്ഥം ആ വ്യക്തി കന്യകയല്ലെന്നല്ല.

മെന്‍സ്ട്രല്‍ കപ്പ് ഇടുന്നത് ലൈംഗിക ബന്ധമല്ല, അതിനാല്‍ നിങ്ങള്‍ കന്യാചര്‍മം വലിച്ചുനീട്ടുകയോ കീറുകയോ ചെയ്യുകയില്ല. ആത്യന്തികമായി, ഇത് നിങ്ങളുടെ ശരീരമാണെന്നും ഏത് ആര്‍ത്തവ ഉല്‍പ്പന്നമാണ് നിങ്ങള്‍ ഉപയോഗിക്കേണ്ടതെന്നത് നിങ്ങളുടെ തെരഞ്ഞെടുപ്പാണെന്നുതുമാണ് പ്രധാനം.

 

Tags