സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ പാ​ഡ് ഫ്രീ ​കാ​മ്പ​സാ​യി മാ​ടാ​യി കോ​ള​ജ് ; എല്ലാ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്

google news
madayi college

പ​ഴ​യ​ങ്ങാ​ടി: മാടായി കോളജ് കാ​മ്പ​സി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണം ന​ട​ത്തി .ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ പാ​ഡ് ഫ്രീ ​കാ​മ്പ​സാ​യി മാ​ടാ​യി കോ​ള​ജ് മാ​റി. എ.​ഐ.​സി.​സി വ​ക്താ​വും സോ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ഡോ. ​ഷ​മാ മു​ഹ​മ്മ​ദ് കോ​ള​ജ് യു​നി​യ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പാ​ര​മ്പ​ര്യ രീ​തി​ക​ളി​ൽ നി​ന്ന് മാ​റാ​നും ആ​ധു​നി​ക മാ​റ്റ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളാ​നും സ​ന്ന​ദ്ധ​മാ​കു​ന്ന ഒ​രു ത​ല​മു​റ​യാ​ണ് നാ​ട് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണ പ​ദ്ധ​തി കൂ​ടു​ത​ൽ കാ​മ്പ​സു​ക​ളി​ൽ വ്യാ​പി​പ്പി​ക്കു​മെ​ന്നും മെ​ൻ​സ്ട്ര​ൽ ക​പ്പ് വി​ത​ര​ണ പ​ദ്ധ​തി​യാ​യ ‘പെ​ണ്ണി​ടം’ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ ഡോ.​ ഷ​മാ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​എ​സ്. ല​ത അ​ധ്യ​ക്ഷത വ​ഹി​ച്ചു. സാ​യ് ശ​ര​ൺ, വി.​ശി​ജി​ത്ത്, ഷി​ജി​ന , കെ.​പി.​ജി​ഷ്ന, രാ​ജ​ശ്രീ, ര​ജി​ത്ത്, ന​വ​നീ​ത് നാ​രാ​യ​ണ​ൻ, പു​ത്ത​ൻ​പു​ര​യി​ൽ രാ​ഹു​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​റി​ൻ ആ​യി​ഷ ക്ലാ​സെ​ടു​ത്തു.

Tags