ഭക്തി സാന്ദ്രം, തൃച്ചംബരത്ത് നാട് വലം വച്ച് ശ്രീകൃഷ്ണനും ബലരാമനും

naadu valam vekkal chadang

ദേശത്തിന്റെ ഉത്സവമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ് നാട് വലം വെക്കൽ. ക്ഷേത്ര പന്ഥാവിലെ ഉപദേവതമാരേയും പ്രാദേശിക ഗണങ്ങളേയും പ്രീതിപ്പെടുത്തുന്നതിനായാണ് നാട് വലം വെക്കുന്നത്.  മറ്റ് ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് ചെറിയ ദൂരപരിധിക്കുള്ളിൽ പള്ളിവേട്ട എന്നൊരു ചടങ്ങ് നടക്കാറുണ്ട്. അതിന് സമാനമായാണ് തൃച്ചംബരത്ത് നാട് വലംവെക്കൽ നടക്കുന്നതെങ്കിലും ഇതിന്റെ ദൈർഘ്യം കിലോമീറ്ററുകൾ ആണ്. 

 തളിപ്പറമ്പ : രാമകൃഷ്ണ ലീലകളാൽ തൃച്ചംബരത്തെ ഭൂലോക വൈകുണ്ഡമാക്കിയ 14 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം പരിസമാപ്തിയിലേക്ക്. രണ്ടാഴ്ച്ച മുമ്പ് ഒത്ത് കൂടിയ ബലരമ കൃഷ്ണന്മാർ വെള്ളിയാഴ്ച്ച വൈകുന്നേരം നടക്കുന്ന വൈകാരികതയും ഭക്തിയും നിറഞ്ഞ അന്തരീക്ഷത്തിൽ കൂടി പിരിയും.  11 ദിവസം പൂക്കോത്ത് നടയിൽ നടന്നു വന്ന ബാലലീലകൾക്ക് ചൊവ്വാഴ്ച്ച വെളുപ്പിന് സമാപനമായി. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ നാട് വലം വെക്കൽ  ബുധനാഴ്ച്ച രാത്രി നടന്നു. 

tRootC1469263">

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ശ്രീകോവിലിലിൽ നിന്ന് പുറത്തെഴുന്നള്ളിയ ശ്രീകൃഷ്ണ ബലരാമന്മാർ ക്ഷേത്രത്തിന് ചുറ്റുമുള്ള പതിവ് ശ്രീഭൂതബലിക്ക് ശേഷം രാത്രി എട്ടര മണിയോടെ നാട് വലം വെക്കാൻ  പുറപ്പെട്ടു.  കിഴക്കെ നട കയറി അവിടെയുള്ള കൊടിമരച്ചുവട്ടിൽ തന്ത്രി ഹവിസ് തൂകി. തൃച്ചംബരം യുപി സ്ക്കൂളിന് സമീപമുള്ള ബാജ്പേയപുരം ക്ഷേത്രത്തിന് മുന്നിൽ റോഡരികിൽ ഹവിസ് തൂകി മുന്നോട്ട് പ്രയാണം തുടർന്നു. 

പണ്ട്കാലത്ത് ഉത്സവത്തോടനുബന്ധിച്ച് അടിച്ച് തളിക്കുന്നവർക്ക് അവകാശപ്പെട്ടതായിരുന്നു ഈ ഹവിസ്. എന്നാൽ ഇപ്പോൾ നിരവധി പേരാണ് ജ്യേഷ്ഠാനുജന്മാരുടെ പ്രസാദത്തിനായി കാലേകൂട്ടി ഇല വിരിച്ച് കാത്ത് നില്ക്കുന്നത്. അവിടെ നിന്നും പൂക്കോത്ത് നടയിലേക്ക് പോകുന്ന ശ്രീകൃഷ്ണ ബലരാമന്മാരുടെ  സാന്നിദ്ധ്യത്തിൽ പൂക്കോത്ത്നട ആരംഭിക്കുന്ന ഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞ് ഹവിസ് അർപ്പിച്ചു. 

thrichambaram havis

ആ ഭാഗത്ത് പണ്ടൊരു നാഗസ്ഥാനം ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.  ശേഷം കൂടിപ്പിരിയൽ നാളിൽ പാലെഴുന്നള്ളിച്ച് വെക്കുന്ന ആലിനടുത്ത് എത്തി അവിടെയും ഹവിസ് അർപ്പിച്ചു. തുടർന്ന് പാലകുളങ്ങര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.  അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ബലരാമന്മാരെ  ഇരുത്തി പൂജ നടത്തി. ശേഷം ക്ഷേത്രത്തിൽ നിന്ന് നേരെ കിഴക്കോട്ട് പുറപ്പെട്ട് ഭ്രാന്തൻ കുന്നിൽ എത്തി തളിപ്പറമ്പ് - മുയ്യം റോഡിലൂടെ ക്ഷേത്രത്തിലേക്ക് മടങ്ങി. തൃച്ചംബരം ക്ഷേത്രത്തിന്റെ കിഴക്കെ നട ഇറങ്ങി ജ്യേഷ്ഠാനുജന്മാർ രാത്രിയോടെ ശ്രീകോവിലിൽ പ്രവേശിച്ചു. 

ALSO READ : തൃച്ചംബരം ഉത്സവത്തിലെ സവിശേഷമായ പാണി കൊട്ടൽ

ദേശത്തിന്റെ ഉത്സവമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ് നാട് വലം വെക്കൽ. ക്ഷേത്ര പന്ഥാവിലെ ഉപദേവതമാരേയും പ്രാദേശിക ഗണങ്ങളേയും പ്രീതിപ്പെടുത്തുന്നതിനായാണ് നാട് വലം വെക്കുന്നത്.  മറ്റ് ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് ചെറിയ ദൂരപരിധിക്കുള്ളിൽ പള്ളിവേട്ട എന്നൊരു ചടങ്ങ് നടക്കാറുണ്ട്. അതിന് സമാനമായാണ് തൃച്ചംബരത്ത് നാട് വലംവെക്കൽ നടക്കുന്നതെങ്കിലും ഇതിന്റെ ദൈർഘ്യം കിലോമീറ്ററുകൾ ആണ്. 

വ്യാഴാഴ്ച്ച വൈകുന്നേരം ക്ഷേത്രച്ചിറയിൽ ശ്രീകൃഷ്ണ ബലരാമന്മാരുടെ ആറാട്ട് നടക്കും. ആറാട്ട് കാണാൻ നിരവധി പേരാണ് എത്തിച്ചേരുക. ആറാട്ടിന് എത്തുന്ന ജ്യേഷ്ഠാനുജന്മാർക്ക് ചിറയോട് ചേർന്ന നീർക്കോട്ടിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് നിവേദ്യം നടത്തും. തൃച്ചംബരം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്ന ശ്രീകൃഷ്ണ ബലരാമന്മാർ ക്ഷേത്ര തിരുമുറ്റത്തെ പൊൻചെമ്പക ചുവട്ടിൽ വിശ്രമിച്ച ശേഷമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുക. 20 ന് വൈകുന്നേരം നടക്കുന്ന ഭക്തി സാന്ദ്രവും വൈകാരികവുമായ കൂടിപ്പിരിയൽ ചടങ്ങോടെ ഈവർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.

Tags