തൃച്ചംബരം ഉത്സവത്തിലെ സവിശേഷമായ പാണി കൊട്ടൽ
പൂക്കോത്ത് നടയിലേക്ക് നൃത്തം ചെയ്യുന്ന ബല രാമ കൃഷ്ണനെ കൊണ്ട് പോകേണ്ടതും തിരിച്ച് നീരൂക്കും തറയിൽ എഴുന്നള്ളിക്കുകയും ചെയ്യിക്കേണ്ട ഉത്തരവാദിത്വം അടിയന്തിരക്കാർക്കാണ്. മൂന്ന് തറവാട്ടിലെ അംഗങ്ങളാണ് തൃച്ചംബരം ക്ഷേത്രത്തിൽ പാണി മുട്ടാറുള്ളത്.
ബല രാമ കൃഷ്ണ ലീലകളാൽ സമ്മോഹനമാണ് തളിപ്പറമ്പ തൃച്ചബരത്തുത്സവം. നിരവധി പ്രത്യേകതകൾ ഉള്ള 14 ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദ്യാവസാനം വരെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ക്ഷേത്രവാദ്യങ്ങൾ. ചെണ്ട,വലന്തല, ഇലത്താളം, ചേങ്ങില , ശംഖ്,കൊമ്പ്, കുഴൽ, മദ്ദളം, ഇടക്ക , തിമില, മരപ്പാണി എന്നിവയാണ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ഉപയോഗിക്കാറുള്ളത്. ഇവയിൽ പ്രധാനപ്പെട്ട ഒരു വാദ്യമാണ് പാണി. കുഭം 22 ന് മഴൂരിൽ നിന്നും തിടമ്പ് എഴുന്നള്ളിച്ച് വന്നാൽ പാണി കൊട്ടൽ എന്നൊരു ചടങ്ങ് ഉണ്ട്.
തിടമ്പ എഴുന്നള്ളിക്കുന്ന മേൽശാന്തി കുളിച്ച് വന്ന് അരിയളന്ന് പാണി കൊട്ടാൻ നിർദ്ദേശം നൽകും. തുടർന്ന് പാണി കൊട്ടും. ഇതിന് പിന്നാലെ മേൽശാന്തി അകത്തേക്ക് പോയി ജപങ്ങൾക്ക് ശേഷം മണി മുട്ടും. തുടർന്ന് വലന്തലയും ചേങ്ങിലും കൊട്ടും. പിന്നീട് ഭഗവതിയെ അകത്ത് എഴുന്നള്ളിച്ച് വെക്കും. അവിടെ നിന്ന് ഭഗവാൻ മഴൂർ ബലഭദ്ര സ്വാമിയോടൊപ്പം നൃത്തം ചെയ്യാൻ കൊടിമര ചുവട്ടിലേക്ക് യാത്രയാകും.
പൂക്കോത്ത് നടയിലേക്ക് നൃത്തം ചെയ്യുന്ന ബല രാമ കൃഷ്ണനെ കൊണ്ട് പോകേണ്ടതും തിരിച്ച് നീരൂക്കും തറയിൽ എഴുന്നള്ളിക്കുകയും ചെയ്യിക്കേണ്ട ഉത്തരവാദിത്വം അടിയന്തിരക്കാർക്കാണ്. മൂന്ന് തറവാട്ടിലെ അംഗങ്ങളാണ് തൃച്ചംബരം ക്ഷേത്രത്തിൽ പാണി മുട്ടാറുള്ളത്.
കുംഭത്തിൽ കൊടിയേറിയ ഉത്സവത്തിന് മീനം 6 ന് കൂടിപ്പിരിയലോടെയാണ് വൈകാരിക സമാപനം. അന്നേ ദിവസം ക്ഷേത്ര പ്രദക്ഷിണത്തിനിടയിൽ പൂന്തുരുത്തി തോടു കടന്ന് ഭഗവാന്മാർ പറമ്പിലേക്ക് ഓടും. "പാലമൃതൻ" പാലുമായി എഴുന്നള്ളുന്നതു കണ്ടാൽ പിന്നെ തൃഛംബരത്തപ്പൻ തൻ്റെ സഹോദരനായ ബലരാമനെ പിരിഞ്ഞ് പാലമൃതൻ്റെ പിന്നാലെ ഓടും. തൃഛംബരത്തേക്ക് മടങ്ങുന്ന ഭഗവാനൊപ്പം കൊടിമരത്തിന് കീഴിൽ പാണി മടക്കി നാലമ്പലത്തിനകത്ത് പ്രവേശിക്കും. ബിംബം മണ്ഡപത്തിൽ എഴുന്നള്ളിച്ചു വെച്ചാൽ പിന്നെ പാണി മടക്കി ചടങ്ങ് അവസാനിപ്പിക്കും. 14 ദിവസം നീണ്ടു നിന്ന തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ഇവിടെ സമാപ്തിയാവുകയാണ്.
.jpg)


