ഹോട്ടല്‍ മുറിയില്‍വിളിച്ച് നിരന്തരം ശല്യം ചെയ്യല്‍, വഴങ്ങാത്തതോടെ മുറി തനിക്കടുത്തേക്ക് മാറ്റി പരീക്ഷണം, മുകേഷിനെതിരേയും വെളിപ്പെടുത്തല്‍


കൊച്ചി: നടിമാരെല്ലാം മനസുതുറന്നാല്‍ മലയാളത്തിലെ പല പ്രമുഖ നടന്മാരുടേയും യഥാര്‍ത്ഥ മുഖം അഴിഞ്ഞുവീഴുമെന്നാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒളിച്ചു പതുങ്ങിയും ഭീഷണിപ്പെടുത്തിയുമെല്ലാം നടിമാരെ ലൈംഗികമായി പീഡിപ്പിക്കുന്നവരില്‍ മുന്‍നിര താരങ്ങളുമുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. മീടു കാമ്പയിന്‍ സജീവമായിരുന്ന കാലത്ത് നടനും എംഎല്‍എയുമായ മുകേഷിനെതിരേയും ഈ രീതിയില്‍ ആരോപണമുയര്‍ന്നിരുന്നു.
tRootC1469263">Also Read :- റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടേയും ഭാര്യയുടേയും ശമ്പളം അറിയാമോ?
ടെസ് ജോസഫ് എന്ന ടെലിവിഷന്‍ സംവിധായികയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. കോടീശ്വരന്‍ എന്ന പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നു ടെസ്. പരിപാടിയുടെ ഭാഗമായിരുന്ന തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് മുകേഷ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും വഴങ്ങാത്തതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയിരുന്നെന്നും ടെസ് ആരോപിച്ചിരുന്നു.

തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്നു രക്ഷിച്ചതെന്നും ടെസ് പറയുന്നു. ആ പരിപാടിയിലെ ഏക വനിതാ അംഗം ഞാനായിരുന്നു. ഒരു രാത്രി ഫോണ്‍ കോളുകള്‍ നിലയ്ക്കാതെ വന്നപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ റൂമില്‍ താമസിക്കേണ്ടി വന്നു. തന്റെ റൂം മാറ്റിയതെന്തിനെന്ന് ഹോട്ടല്‍ അധികൃതരോടു ചോദിച്ചപ്പോള്‍ മുകേഷ് പറഞ്ഞിട്ടാണ് മാറ്റിയതാെണന്നായിരുന്നു മറുപടി.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ച നടന്മാരില്‍ ഒരാളാണ് മുകേഷ്. റിപ്പോര്‍ട്ട് പുറത്തുവന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ഹേമ കമ്മറ്റിയുമായി താന്‍ 4 മണിക്കൂറോളം സംസാരിച്ചെന്നുമായിരുന്നു മുകേഷ് പറഞ്ഞത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും എല്ലാ മേഖലയിലേയും സ്ത്രീകള്‍ക്കും സംരക്ഷണം നല്‍ണമെന്നും മുകേഷ് പറഞ്ഞു.