നടിമാര്‍ക്കെതിരായ ലൈംഗിക പീഡനം, ഒടുവില്‍ സത്യം വിളിച്ചുപറഞ്ഞ് രഞ്ജിനി ഹരിദാസ്

ranjini haridas
ranjini haridas

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പല നടന്മാര്‍ക്കെതിരേയും നടിമാരുടെ ലൈംഗിക പീഡന പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തുകയാണ്. എന്നാല്‍, നിലവില്‍ സിനിമാ രംഗത്ത് സജീവമായവരോ മുന്‍നിര നടിമാരോ ഒന്നും ഇത്തരം ആരോപണവുമായി രംഗത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ, ഇക്കാര്യം തുറന്നുപറയുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

tRootC1469263">

ലൈംഗിക അതിക്രമത്തിനിരയാകുന്ന പ്രമുഖ നടിമാരെല്ലാം അക്കാര്യം മറച്ചുവെക്കുകയാണെന്നും അവസരം നഷ്ടമാവുകയാണെന്ന ഭയമാണ് കാരണമെന്നും രഞ്ജിനി പറഞ്ഞു. പ്രധാന നടന്മാര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഞെട്ടിയില്ല. പുറത്തുവന്നത് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. ആര്‍ട്ടിസ്റ്റുമാരല്ല, പറയേണ്ടത് ലൈംഗികചൂഷണത്തിനിരയായ പ്രമുഖ നടിമാരാണ്. അവര്‍ വാതുറക്കാത്തത് വമ്പന്‍ സ്രാവുകളെ രക്ഷപ്പെടുത്തുന്നുവെന്നും രഞ്ജിനി വെളിപ്പെടുത്തി.

Also Read: വമ്പന്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണോ ബോണസും ഉത്സവബത്തയും?, ഖാദി തൊഴിലാളികള്‍ക്ക് പട്ടിണി, നിര്‍മാണ തൊഴിലാളികള്‍ക്ക് മാസങ്ങളായി പെന്‍ഷന്‍ പോലുമില്ല

തനിക്ക് ഒരു പ്രമുഖ നടന്‍ നഗ്‌നഫോട്ടോ അയച്ചുതന്നു. ഷര്‍ട്ട് ഇടാത്ത ഒരു ചിത്രമാണ് അയച്ചു നല്‍കിയത്. ശേഷം അത്തരത്തില്‍ ഒരു ഫോട്ടോ അയച്ചു കൊടുക്കാന്‍ ആ നടന്‍ ആവശ്യപ്പെട്ടു. Wrong window എന്നാണ് അന്ന് താന്‍ അയാള്‍ക്ക് മറുപടി അയച്ചത്. ആ ഫോട്ടോ ഇപ്പോള്‍ തന്റെ കയ്യിലില്ല, അതുകൊണ്ടാണ് പേര് പറയാത്തതെന്നും രഞ്ജിനി വ്യക്തമാക്കി.

ranjini haridas

തുടക്കക്കാരായ ചെറിയ പെണ്‍കുട്ടികള്‍ പോലും ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു. ചൂഷണത്തിനരയാകുന്നവരില്‍ പുരുഷന്മാരും ഏറെയുണ്ട്. ഉദ്ഘാടനചടങ്ങുകളുടെ മറവിലും മോഡലിങ് രംഗത്തും ലൈംഗികചൂഷണങ്ങള്‍ വ്യാപകമായി നടക്കുന്നു. കണ്ണൂരില്‍ വച്ച് നടന്ന പരസ്യ ഷൂട്ടിംഗില്‍ അത്തരം അനുഭവമുണ്ടായെന്നും, ശക്തമായി പ്രതികരിക്കുകയാണ് ചെയ്തതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.

Also Read:-  വീട്ടില്‍ നിന്നും കൊണ്ടുപോയതും കൊണ്ടുവിട്ടതും മുകേഷ്, ഇതിനുശേഷം പുതുവത്സര സന്ദേശവും, പിന്നെങ്ങിനെ പീഡനമാകുമെന്ന് കോടതി, പണം ചോദിച്ച സന്ദേശവും തെളിവ്

Tags