'യുവനടന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തു', പോലീസ് ചോദ്യം ചെയ്‌തേക്കും, ലക്ഷ്യം ഡബ്ലുസിസി

Ranjith
Ranjith

കൊച്ചി: ഡബ്ലുസിസി സ്ഥാപക അംഗമായ രേവതിക്ക് രഞ്ജിത്ത് യുവ നടന്റെ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തെന്ന് വ്യാപക പ്രചരണം. രഞ്ജിത്തിനെതിരെ കഴഞ്ഞദിവസം ലൈംഗിക പീഡന പരാതി നല്‍കിയ യുവ നടനാണ് ഇത്തരമൊരു മൊഴി നല്‍കിയതായി പ്രചരിപ്പിക്കുന്നത്. 2012 ല്‍ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നും അന്ന് ചിത്രങ്ങളെടുത്ത് രേവതിക്ക് നല്‍കിയെന്നുമാണ് യുവാവ് പരാതിയില്‍ പറയുന്നത്.

Also Read:-  2017 വരെ മലയാള സിനിമയെ നിയന്ത്രിച്ചത് ദിലീപ് അടങ്ങിയ പവർ ഗ്രൂപ്പ്; ഇവരുടെ ഇടപെടലിൽ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി; നടി ആക്രമിക്കപ്പെട്ട ശേഷവും ഇടപെടലുണ്ടായി..

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്റെ ഫോട്ടോ എടുത്തിട്ട് ആര്‍ക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് വെളിപ്പെടുത്തുന്നു. രേവതിയും രഞ്ജിത്തും തമ്മില്‍ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവര്‍ക്ക് അയച്ചുകൊടുത്തു എന്നാണ് തന്നോട് പറഞ്ഞതെന്നാണ് യുവാവിന്റെ മൊഴി.

ranjith

Also Read :- പൃഥ്വിരാജ് ദിലീപിന്റെ നോട്ടപ്പുള്ളി, താരസംഘടനയുടെ പ്രസിഡന്റാകാന്‍ അനുവദിക്കില്ല, പണി തുടങ്ങി

ബംഗാളി നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് രഞ്ജിത്ത്. ഇതേതുടര്‍ന്ന് ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രഞ്ജിത്തിന് രാജിവെക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ ലൈംഗിക ആരോപണം. തനിക്ക് സിനിമയില്‍ വേഷം തരാമെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നെന്ന് യുവനടന്‍ പറയുന്നു.

രേവതിക്കെതിരായ മൊഴിയെന്ന രീതിയില്‍ വ്യാപകമായ പ്രചരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിന്റെ പേരില്‍ ഡബ്ലുസിസിയേയും ഒരുവിഭാഗം തെറിവിളിക്കുന്നുണ്ട്. വനിതാ സംഘടനയുടെ തനിനിറം വെളിച്ചെത്ത് വന്നെന്നും പല നടിമാരും ഇതേ സ്വഭാവക്കാരാണെന്നും മറ്റുമുള്ള പ്രചരണവും സജീവമാണ്. യുവാവിന്റെ പരാതിയില്‍ പോലീസ് വിശദമായി അന്വേഷണം നടത്തും.

'Truth will be revealed, a group has been plotting ever since the Chairman of the Film Academy took over'; Ranjith said that he will proceed with legal action

Tags