പൃഥ്വിരാജ് ദിലീപിന്റെ നോട്ടപ്പുള്ളി, താരസംഘടനയുടെ പ്രസിഡന്റാകാന്‍ അനുവദിക്കില്ല, പണി തുടങ്ങി
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടന്മാര്‍ക്കെതിരെ ഉണ്ടായ വെളിപ്പെടുത്തലുകളില്‍ ആടിയുലഞ്ഞ് രാജിവെച്ച, താരസംഘടന അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരെന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. യുവനടന്മാരേയാണ് മുന്‍ പ്രസിഡന്റ് മോഹലന്‍ലാല്‍ നിര്‍ദ്ദേശിക്കുന്നത്. ഇതോടെ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ നിലപാടുകളുമായി പ്രതികരിച്ച പൃഥ്വിരാജിനെ ആ സ്ഥാനത്ത് എത്തിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുകയാണ്.
കുഞ്ചാക്കോ ബോബന്‍, ടൊവീനോ തുടങ്ങിയ യുവ നടന്മാരില്‍ പലരും പരിഗണനയിലുണ്ട്. ആരൊക്കെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലെത്തുമെന്നതും വ്യക്തമായിട്ടില്ല. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടക്കാനിരിക്കെ അലയൊലികള്‍ അടങ്ങിയശേഷം പുതിയ ഭാരവാഹികള്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. വരാനിരിക്കുന്ന കമ്മറ്റിയിലുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അത് സംഘടനയ്ക്ക് തിരിച്ചടിയാകും എന്നതിനാലാണ് തെരഞ്ഞെടുപ്പ് ദീര്‍ഘിപ്പിക്കുന്നത്.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോഴും സിനിമാ മേഖലയിലെ വമ്പന്മാര്‍ക്ക് സ്വാധീനമുള്ളവരായിരിക്കും അവര്‍ എന്ന കാര്യത്തില്‍ സംശയമില്ല. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിമതശബ്ദമുയര്‍ത്തുമെന്ന് കരുതുന്നവരെ താരസംഘടനയുടെ തലപ്പത്ത് എത്തില്ലെന്ന് ഉറപ്പുവരുത്തും. ഡബ്ലുസിസിയുമായി അടുപ്പമുള്ളവരേയും ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചേക്കില്ല.
നടി ആക്രമണക്കേസില്‍ ദിപീപിനെതിരെ ആരോപണം ഉയര്‍ന്നതുമുതല്‍ നടിമാര്‍ക്കൊപ്പം നിലകൊണ്ട വ്യക്തിയാണ് പൃഥ്വിരാജ്. ഇത് ദിപീപിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ദിലീപ് ഫീല്‍ഡില്‍ നിന്നും പുറത്തായതിന്റെ ആനുകൂല്യമെല്ലാം നേടിയതും പൃഥ്വിരാജ് ആണ്. നടി ആക്രമണക്കേസിന് ശേഷമാണ് താരത്തിന്റെ കരിയറില്‍ അമ്പരപ്പിക്കുന്ന ഉയര്‍ച്ചയുണ്ടായതെന്നുകാണാം. അതുകൊണ്ടുതന്നെ പൃഥ്വിരാജിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ പലര്‍ക്കും താത്പര്യമില്ല.
Also Read :- പൃഥ്വിരാജ് ദിലീപിന്റെ നോട്ടപ്പുള്ളി, താരസംഘടനയുടെ പ്രസിഡന്റാകാന്‍ അനുവദിക്കില്ല, പണി തുടങ്ങി
താരസംഘടനയുമായി അടുപ്പമില്ലാത്ത വ്യക്തിയാണ് പൃഥ്വിരാജെന്ന് കഴിഞ്ഞദിവസം ദിലീപിന്റെ അടുത്ത സുഹൃത്തും നടനുമായ ധര്‍മജന്‍ ആരോപിച്ചിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന യോഗത്തിനുപോലും പൃഥ്വിരാജ് എത്താറില്ല. അത്തരമൊരു വ്യക്തിയില്‍ താത്പര്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ മതിയെന്നുമാണ് ധര്‍മജന്റെ നിര്‍ദ്ദേശം. എന്തായാലും ഉയര്‍ന്നുവരാനിരിക്കുന്ന ആരോപണങ്ങള്‍ ആര്‍ക്കൊക്കെ എതിരെയായിരിക്കും എന്നത് ഉറപ്പിക്കാതെ പുതിയ ഭാരവാഹികളെക്കുറിച്ച് സംഘടന അന്തിമ തീരുമാനത്തിലെത്തില്ല.