ഓണത്തിന് സപ്ലൈകോയില്‍ വന്‍ വിലക്കുറവ്, 1203 രൂപയുടെ സാധനങ്ങള്‍ 771 രൂപയ്ക്ക് വാങ്ങാം
തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സാധാരണക്കാര്‍ക്ക് ഓണം ആഘോഷിക്കാനും വന്‍ വിലക്കുറവുമായി സര്‍ക്കാരിന്റെ സ്‌പ്ലൈകോയും ഓണ ചന്തകളും. വിപണിയില്‍ 1203 രൂപയുടെ സാധനങ്ങള്‍ 771 രൂപയ്ക്ക് സപ്ലൈകോയില്‍ നിന്നും വാങ്ങാം. പൊതുവിപണിയെ അപേക്ഷിച്ച് വന്‍ വിലക്കുറവാണ് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ക്ക്. ഓണത്തോട് അനുബന്ധിച്ചുള്ള ജില്ലാതല ഫെയറുകള്‍ സപ്തംബര്‍ 6 മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങളോടെ ലഭ്യമാകും.
ശബരി, എഫ്എംസിജി, മില്‍മ, കൈത്തറി ഉല്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ വില്‍പന നടത്തും. പ്രമുഖ ബ്രാന്‍ഡുകളുടെ ഇരുനൂറിലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമുണ്ട്. 255 രൂപയുടെ ആറ് ശബരി ഉല്‍പ്പന്നങ്ങള്‍ 189 രൂപയ്ക്ക് ശബരി സിഗ്‌നേച്ചര്‍ കിറ്റുണ്ട്. ഓണംഫെയറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന വില ക്കുറവിന് പുറമെ 10 ശതമാനം വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ് ഡിസ്‌കൗണ്ട് ഔവേഴ്‌സ്, പ്രമുഖ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കോമ്പോ ഓഫറുകള്‍, ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറുമുണ്ട്.