പിന്നില്‍നിന്നും കെട്ടിപ്പിടിച്ച് ചുംബിക്കുന്ന കര്‍ഷകന്‍, കക്കൂസിന് പുറത്തെ കാവലാള്‍, ലൈംഗിക ആരോപണത്തിന് പിന്നാലെ ജയസൂര്യ എയറില്‍

Minu Muneer Jayasurya
Minu Muneer Jayasurya

കൊച്ചി: മലയാളത്തിലെ മുന്‍നിര നായകനായ ജയസൂര്യയ്‌ക്കെതിരേയും ലൈംഗിക ആരോപണം ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. നാട്ടുകാര്‍ക്ക് ഉപദേശങ്ങളുമായി എത്താറുള്ള നടനെതിരെ ഈ രീതിയിലൊരു ആരോപണത്തിന് കാത്തിരിക്കുകയായിരുന്നു ചിലരെന്നു തോന്നുന്ന രീതിയിലാണ് നവമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കാനുണ്ടെന്ന് പ്രസംഗിച്ച് വിവാദത്തിലായ ജയസൂര്യയെ നന്മമനുഷ്യന്‍ എന്ന പേരിലായിരുന്നു ഒരുവിഭാഗം കൊണ്ടാടിയിരുന്നത്. എന്നാല്‍, താരത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

Also Read:- ഒരക്ഷരം മിണ്ടാതെ മമ്മൂട്ടിയും മോഹന്‍ലാലും, വാട്‌സ്ആപ്പ് ചാനലും അടച്ചിട്ടു, വെളിപ്പെടുത്തല്‍ ഭയന്നോ? മടിയില്‍ കനമുണ്ടെന്ന് ആരാധകര്‍

കഴിഞ്ഞദിവസം തന്നെ ജയസൂര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. ടോയ്‌ലറ്റില്‍ പോയി മടങ്ങിവരുമ്പോള്‍ കയറിപ്പിടിച്ചെന്ന രീതിയിലായിരുന്നു ആരോപണം. നടി മിനു മുനീര്‍ ജയസൂര്യയ്ക്കും ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ക്കുമെതിരെ പരസ്യമായി ആരോപണവുമായെത്തിയതോടെ ചിത്രം തെളിഞ്ഞു. ജയസൂര്യ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ച് ചുംബിച്ചെന്നാണ് മിനുവിന്റെ തുറന്നുപറച്ചില്‍. ഫ് ളാറ്റിലേക്ക് ക്ഷണിച്ചെന്നും എന്നാല്‍ നിരസിച്ചതോടെ പിന്നീട് ശല്യമുണ്ടായില്ലെന്നും മിനു വെളിപ്പെടുത്തി.

Minu Muneer

സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു. 2008ല്‍ ആയിരുന്നു ജയസൂര്യയില്‍ നിന്നും മോശം അനുഭവമുണ്ടായത്. റെസ്റ്റ് റൂമില്‍ പോയി വരുമ്പേഴാണ് ജയസൂര്യ പിന്നില്‍നിന്നും കെട്ടിപ്പിടിച്ചു ചുംബിച്ചതെന്ന് നടി അറിയിച്ചു.

2013 ആയപ്പോളേക്കും താന്‍ 6 സിനിമകളില്‍ അഭിനയിച്ചു. 3 സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ലാറ്റില്‍നിന്നിറങ്ങി. അമ്മയില്‍ അംഗത്വം കിട്ടിയില്ല. പിന്നീട് നടന്‍ മുകേഷ് ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചു.

നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. മുറിയുടെ വാതിലില്‍ മുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയില്‍നിന്ന് ഒരാള്‍ വിളിച്ച് ഇപ്പോള്‍ അംഗത്വം തരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Mukesh Jayasurya

Tags