കൈതപ്രം വെടിവെപ്പ്, കൊല്ലപ്പെട്ടയാളുടെ ഭാര്യയായ ബിജെപി ജില്ലാ നേതാവിനെ ചോദ്യം ചെയ്‌തേക്കും, നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് പോലീസ്, യുവതിക്ക് സംഭവത്തെക്കുറിച്ച് നേരത്തെ വിവരം കിട്ടിയതായി സൂചന

Kaithapram Shooting
Kaithapram Shooting

മിനിയും പ്രതി പെരുമ്പടവ് സ്വദേശി എന്‍ കെ സന്തോഷും അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത് രാധാകൃഷ്ണന്‍ മിനയുമായി നിരന്തരം വഴക്കിട്ടതോടെയാണ് സന്തോഷം കൊലപാതകത്തിന് ഗൂഢാലോചന നടത്തുന്നത്.

കണ്ണൂര്‍: കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് മാതമംഗലം പുനിയങ്കോട് വടക്കേടത്തുവീട്ടില്‍ കെ കെ രാധാകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണസംഘം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണന്റെ ഭാര്യയും ബിജെപി മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ മിനി നമ്പ്യാരെ ചോദ്യംചെയ്‌തേക്കും.

മിനിയും പ്രതി പെരുമ്പടവ് സ്വദേശി എന്‍ കെ സന്തോഷും അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത് രാധാകൃഷ്ണന്‍ മിനിയുമായി നിരന്തരം വഴക്കിട്ടതോടെയാണ് സന്തോഷ് കൊലപാതകത്തിന് ഗൂഢാലോചന നടത്തുന്നത്. കൃത്യമായ മുന്നൊരുക്കം നടത്തിയാണ് പ്രതി എത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും സൂചന നല്‍കി.

സന്തോഷ് ഇതിനകം തന്നെ കുറ്റം സമ്മതിച്ചിട്ടുണ്ട്. മിനിയുമായുള്ള ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതക കാരണമെന്നാണ് പ്രതിയുടെ മൊഴി. ഇരുവരും ക്ലാസ്‌മേറ്റ്‌സ് ആയിരുന്നെന്നും ഇത് ബന്ധത്തിന് ആക്കംകൂട്ടിയെന്നും പറയുന്നു. കൃത്യം നടത്തിയ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകത്തില്‍ മിനിക്ക് പങ്കുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനായി കോള്‍ ഡീറ്റെയ്ല്‍സ് റിപ്പോര്‍ട്ട് പരിശോധിക്കും. സിഡിആറിനുള്ള അപേക്ഷ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. സിഡിആര്‍ ലഭിച്ചശേഷം, മിനി നമ്പ്യാരെ ചോദ്യംചെയ്യും.

മിനി നമ്പ്യാര്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്നതും സംഭവം നടന്ന ദിവസം ഇവര്‍ തമ്മില്‍ സംസാരിച്ചിരുന്നോ എന്നതുമുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. മിനിയുമായുള്ള സൗഹൃദം തുടരാന്‍ അനുവദിക്കാത്തതിലെ വിരോധംമൂലമാണ് സന്തോഷ് കൊന്നതെന്ന് രാധാകൃഷ്ണന്റെ മകന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മിനിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കും.

Tags

News Hub