ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്നേക്കും, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതെന്ത് ഭാവിച്ചാണ്

bangalore
bangalore
രാജ്യത്തെ പ്രധാന ഐടി ഹബ്ബായ കര്‍ണാടകത്തില്‍ ആയിരക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ ഇവരില്‍ ഭൂരിഭാഗംപേരും തിരിച്ചുവരേണ്ടിവന്നേക്കാം

തിരുവനന്തപുരം: കര്‍ണാടകത്തിലെ സ്വകാര്യ കമ്പനികളിലെ ചില തസ്തികകളില്‍ 100 ശതമാനവും കന്നഡിഗര്‍ക്കായി സംവരണം ചെയ്യാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വന്‍ വിമരര്‍ശനത്തിന് ഇടയാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി കര്‍ണാടകത്തിലെത്തിയ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ബാധിക്കുന്നാണ് ഇത്.

tRootC1469263">

രാജ്യത്തെ പ്രധാന ഐടി ഹബ്ബായ കര്‍ണാടകത്തില്‍ ആയിരക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ ഇവരില്‍ ഭൂരിഭാഗംപേരും തിരിച്ചുവരേണ്ടിവന്നേക്കാം. തദ്ദേശീയര്‍ക്ക് 100 ശതമാനം നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അംഗീകാരം നല്‍കിയിരുന്നു. തീരുമാനം വിവാദമായതോടെ ബില്‍ മരവിപ്പിച്ചിരിക്കുകയാണ്.

കര്‍ണാടകയുടെ തീരുമാനം പ്രതിലോമകരമാണെന്ന് സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ബെംഗളൂരുവിനെ ഐ.ടി. ഹബ്ബാക്കി മാറ്റിയത് കര്‍ണാടക ഒറ്റയ്ക്കല്ലെന്നും സംസ്ഥാനത്തിന് പുറത്തുള്ളവരുടേയും വിദേശികളുടേയും പങ്ക് വലുതാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

karnataka quota bill

കര്‍ണാടകയുടെ തീരുമാനം പ്രതിലോമകരവും പിന്തിരിപ്പനുമാണ്. ബെംഗളൂരുവിനെ 25,000 കോടി യു.എസ്. ഡോളര്‍ ഐ.ടി. ഹബ്ബാക്കിമാറ്റിയത് കര്‍ണാടക ഒറ്റയ്ക്കല്ല. അത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഉള്ളവരുടെകൂടി സംഭാവനയാണ്. അത്തരം ജോലികള്‍ കര്‍ണാടകയില്‍ ജനിച്ചവരോ അവിടെ സ്ഥിരതാമസക്കാരായവരോ ആയ തദ്ദേശീയര്‍ക്കുമാത്രമായി സംവരണം ചെയ്യുകയാണെങ്കില്‍, അത് നാട്ടില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കും. മലയാളികളുടെ പങ്കും വളരെ വലുതാണ്. സര്‍ക്കാരിന്റെ തീരുമാനം മലയാളികളേയും പ്രതികൂലമായി ബാധിക്കും. ഇത്തരം പിന്തിരിപ്പന്‍ തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ അത് രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

Also Read:- അംബാനിയുടെ ഒരു പരിപാടിയിലും പങ്കെടുക്കാത്ത രണ്ട് സെലിബ്രിറ്റികള്‍ മാത്രം, കോഹ്ലിക്ക് കൈയ്യടിച്ച് ആരാധകര്‍

നീക്കം വ്യവസായ മേഖലയിലും കാര്യമായ ചലനമുണ്ടാക്കും. യോഗ്യതയുള്ള മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിയാതാകും. ബില്‍ വിവേചനപരവും പിന്തിരിപ്പനുമാണെന്ന് മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ് ചെയര്‍മാന്‍ മോഹന്‍ദാസ് പൈ പ്രതികരിച്ചു. അസോചാം കര്‍ണാടകയുടെ സഹ ചെയര്‍മാനും യുലുവിന്റെ സഹസ്ഥാപകനുമായ ആര്‍.കെ. മിശ്ര സര്‍ക്കാര്‍ നീക്കത്തെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തിയെന്നാണ് വിശേഷിപ്പിച്ചത്.

ജോലി തദ്ദേശീയര്‍ക്ക് മാത്രമായി സംവരണം ചെയ്യുന്നത് ഐടി മേഖലയെ തകര്‍ക്കാന്‍ ഇടയാക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ബില്ലിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മാറ്റങ്ങളോടെ അവതരിപ്പിക്കാനാകും സര്‍ക്കാര്‍ ശ്രമം.

john brittas

 

Tags