മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് കലിപ്പ് തീര്‍ത്ത് സുരേഷ് ഗോപി, സൂപ്പര്‍താരത്തിനെതിരെ ലൈംഗിക ആരോപണം ഉണ്ടായേക്കുമെന്ന് സൂചന

Suresh Gopi journalists
Suresh Gopi journalists

 

തൃശ്ശൂര്‍: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വീണ്ടും കലിപ്പുകാട്ടി സൂരേഷ് ഗോപി. രാവിലെ മാധ്യമങ്ങളെ വിരട്ടിയെങ്കില്‍ പിന്നീട് രാമനിലയത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. കാറിലേക്ക് കയറാന്‍ വരുന്ന കേന്ദ്രമന്ത്രിക്ക് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ വലയം ചെയ്തതോടെ തള്ളിമാറ്റിയാണ് അദ്ദേഹം കാറില്‍ കയറിയത്.

എന്റെ വഴി എന്റെ അവകാശം എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മൈക്ക് തട്ടിമാറ്റി ക്ഷോഭിച്ചു. ചൊവ്വാഴ്ച രാവിലെ ഒല്ലൂരില്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ കബറിടം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിഷയത്തില്‍ അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറിയിരുന്നു. അമ്മയുടെ യോഗത്തില്‍നിന്ന് ഇറങ്ങി വരുമ്പോള്‍ ഈ ചോദ്യം ചോദിക്കണമെന്നും വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ വീടുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണമെന്നുമായിരുന്നു പ്രതികരണം.

Suresh Gopi Mukesh

ഇതിന് ശേഷമാണ് തൃശ്ശൂര്‍ രാമനിലയത്തില്‍നിന്നും പുറത്തേക്കിങ്ങുമ്പോള്‍ കൈയ്യേറ്റം ചെയ്തത്. താരസംഘടനയില്‍ പെട്ടവര്‍ക്കെതിരെ നിരന്തരം ലൈംഗിക ആരോപണം ഉയര്‍ന്നുവരുന്നതും അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നതും സുരേഷ് ഗോപിയെ പ്രകോപിതനാക്കി. മുകേഷിനെതിരായ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. മുകേഷ് രാജിവെക്കേണ്ടതില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. അതേസമയം, സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് നടന്‍ പ്രതിരോധം തീര്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Also Read:- മുകേഷ് സ്ത്രീലമ്പടനും മദ്യപാനിയുമെന്ന് സരിത, രണ്ട് വിവാഹവും പരാജയം, ഇപ്പോള്‍ ലൈംഗിക ആരോപണവും

 

Tags