സി.പി.ഐ ആവശ്യത്തിന് വഴങ്ങില്ല ; കണ്ണൂർ കലക്ടറെ മാറ്റുന്നത് പൊതു സ്ഥലമാറ്റത്തിനൊപ്പം


എ.ഡി. എമ്മിൻ്റ മരണത്തിൽ പ്രതിഷേധിച്ച് കലക്ടറെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ
കണ്ണൂർ : കണ്ണൂർ കലക്ടർ അരുൺ കെ വിജയനെ സി.പി.ഐയുടെ പിടിവാശിക്ക് വഴങ്ങി ധൃതി പിടിച്ചു സ്ഥലം മാറ്റേണ്ടതില്ലെന്ന തീരുമാനത്തിൽ സി.പി.എം ഈക്കാര്യം മുഖ്യമന്ത്രിയെ സി.പി.എം കണ്ണൂർ നേതൃത്വം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ തങ്ങളുടെ പല ഇംഗിതങ്ങൾക്കും വഴങ്ങാത്ത ജില്ലാ കലക്ടറെ സ്ഥലം മാറ്റണമെന്ന് സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയൻ്റ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എ.ഡി. എമ്മിൻ്റ മരണത്തിൽ പ്രതിഷേധിച്ച് കലക്ടറെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ റവന്യു മന്ത്രി കെ. രാജന് സി.പി.ഐ കണ്ണൂർ ജില്ലാ നേതൃത്വവും കത്തുനൽതിയിരുന്നു.
എന്നാൽ കലക്ടറെ ധ്വതി പിടിച്ചു മാറ്റുന്നത് രാഷ്ട്രീയപരമായി ദോഷം ചെയ്യുമെന്ന നിലപാടിലായിരുന്നു സി.പി.എമ്മും മുഖ്യമന്ത്രിയും. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വരുന്ന പൊതു സ്ഥലമാറ്റത്തിൻ്റെ ഭാഗമായി കണ്ണൂർ കലക്ടറെയും മാറ്റാമെന്ന ധാരണയിലാണ് സി.പി.എം. ഈ കാര്യം സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യു വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. ഇടതു സർക്കാർ ഭരിക്കുമ്പോൾ കലക്ടർക്കെതിരെ സി.പി.ഐ യുവജന സംഘടനയായ എ ഐ.എസ്.എഫ് കലക്ടറേറ്റിന് മുൻപിൽ പോസ്റ്റർ പ്രചരണം നടത്തിയതിൽ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്. പ്രതിപക്ഷ സംഘടനകൾക്കൊപ്പം എ.ഐ.വൈ.എഫ് പ്രവർത്തകർ സമരത്തിനിറങ്ങിയത് ഇരട്ടത്താപ്പാണെന്നാണ് വിമർശനം. ഇതിനിടെ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റവന്യൂ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥതലത്തില്‍ തുടര്‍നടപടി തല്‍ക്കാലമില്ലെന്നാണ് സൂചന.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിൽ അകപ്പെട്ട കണ്ണൂർ ജില്ല കലക്ടറുടെ സ്ഥലംമാറ്റം ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷം ഉണ്ടാകുമെന്നാണ് സർക്കാർ നിലപാട്.പൊതുസ്ഥലംമാറ്റത്തിൽ ഉൾപ്പെടുത്തിയാകും മാറ്റം. ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ എ. ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥതല വീഴ്ചകളും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് പരിശോധിച്ച് നല്കിയ ശിപാര്‍ശകളിലും ഉദ്യോഗസ്ഥതല നടപടി നിര്‍ദേശിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. റവന്യൂ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണം കൂടി നടക്കുന്ന സാഹചര്യത്തില്‍ അതുകൂടി പൂര്‍ത്തിയായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
