കര്‍ണാടകത്തിന് മുന്‍പ് രണ്ട് സംസ്ഥാനങ്ങള്‍ സ്വകാര്യ മേഖലയിലെ ജോലികള്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്തു, പിന്നീട് സംഭവിച്ചത്

Karnataka Job

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയിലെ ജോലികള്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്യുന്ന ബില്‍ തിങ്കളാഴ്ച കര്‍ണാടകയിലെ സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത് ഏറെ വിവാദത്തിനാണിടയാക്കിയത്. പ്രതിഷേധം കനത്തതോടെ ബില്‍ മരവിപ്പിച്ചെങ്കിലും ചെറിയ മാറ്റങ്ങളോടെ പ്രാബല്യത്തില്‍ വരുത്തിയേക്കും. ബില്ലിന് സ്വദേശികളുടെ പിന്തുണയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലുള്ളവരും സ്വകാര്യ സ്ഥാനങ്ങളും എതിര്‍ക്കുന്നു.

tRootC1469263">

ഇതാദ്യമായല്ല ഇത്തരമൊരു നിയമം ഒരു സംസ്ഥാനത്ത് കൊണ്ടുവരുന്നത് നേരത്തെ ആന്ധ്രാപ്രദേശും ഹരിയാനയും സ്വകാര്യ കമ്പനികളിലെ ജോലികള്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്തിരുന്നു. 2023-ല്‍ ഝാര്‍ഖണ്ഡ് ജോലികള്‍ താമസക്കാര്‍ക്കായി സംവരണം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല.

സ്വകാര്യ കമ്പനികളില്‍ സ്വദേശികള്‍ക്ക് സംവരണം നിര്‍ബന്ധമാക്കുന്നതാണ് കര്‍ണാടക ബില്‍. മാനേജ്മെന്റ് തസ്തികകളില്‍ 50% ക്വോട്ടയും നോണ്‍ മാനേജ്മെന്റ് തസ്തികകളില്‍ 70% ക്വോട്ടയും ബില്ലില്‍ ആവശ്യപ്പെടുന്നു. കരട് ബില്‍ ഇതുവരെ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചിട്ടില്ല. ഐടി ഹബ്ബായ ബാംഗ്ലൂരിന് കനത്ത തിരിച്ചടിയാകും ഈ ബില്‍ എന്നാണ് വിലയിരുത്തല്‍.

Also Read: - മഞ്ജുവാര്യരുടെ മകൾ മീനാക്ഷി ഡോക്ടറായി, സന്തോഷം പങ്കുവച്ച് ദിലീപ്

2020-ല്‍ ഹരിയാന, 2019-ല്‍ ആന്ധ്രാപ്രദേശ്, 2023-ല്‍ ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് സ്വകാര്യ ജോലികളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചത്. മൂന്ന് സംസ്ഥാനങ്ങളും ശമ്പള പരിധിയുള്ള ക്വാട്ടകള്‍ സ്വദേശികള്‍ക്ക് നല്‍കി.

ആന്ധ്രാപ്രദേശില്‍, 2019-ല്‍ എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് സംസ്ഥാന നിയമസഭ പാസാക്കിയപ്പോള്‍, 75% ജോലികള്‍ പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമാക്കിയിരുന്നത്. 30,000 രൂപ പ്രതിമാസ ശമ്പളമുള്ള ജോലികള്‍ക്ക് 75% വരെ സംവരണം നിര്‍ബന്ധമാക്കി. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി സര്‍ക്കാരാണ് 2019 മേയില്‍ ബില്‍ പാസാക്കിയത്. വിഷയം ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ എത്തി, 2020 ല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാകാം എന്ന് പറഞ്ഞു.

karnataka quota bill

ഹരിയാന സ്വകാര്യ ക്വാട്ടയും ഹൈക്കോടതി റദ്ദാക്കി. 2020 ലാണ് ഹരിയാന ബില്‍ പാസാക്കിയത്. പ്രാദേശിക തൊഴിലന്വേഷകര്‍ക്കായി സ്വകാര്യ മേഖലയില്‍ പ്രതിമാസം 30,000 രൂപ വരെ ശമ്പളം നല്‍കുന്ന ജോലികളില്‍ 75% സംവരണം ചെയ്തു. ബില്ലിന് ഗവര്‍ണറുടെ അനുമതി ഉടന്‍ ലഭിച്ചു.

ഫരീദാബാദ് ഇന്‍ഡസ്ട്രീസ് അസോസിയേഷനും മറ്റ് സംഘടനകളും ഈ നിയമത്തെ ചോദ്യം ചെയ്തു. ഹരിയാനയിലെ ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ് നിയമനിര്‍മ്മാണമെന്ന് അവര്‍ അവകാശപ്പെട്ടു. സ്വകാര്യ മേഖലയിലെ ജോലികള്‍ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജ്യത്തുടനീളം അനുയോജ്യമായ ജോലിക്ക് അപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് അവസരം ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4) പ്രകാരമാണ് സര്‍ക്കാര്‍ വാദങ്ങള്‍ ഉന്നയിച്ചത്.

സംസ്ഥാനത്തിന്റെ നടപടി ഒരു സ്വകാര്യ തൊഴിലുടമയുടെ മേല്‍ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക് നയിക്കുമെന്ന് കോടതി കണ്ടെത്തി, അത് പൊതു ജോലിക്ക് നിഷിദ്ധമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(ജി) പ്രകാരം തൊഴില്‍, വ്യാപാരം അല്ലെങ്കില്‍ ബിസിനസ്സ് നടത്താനുള്ള ഒരു വ്യക്തിയുടെ അവകാശം തടസ്സപ്പെടുത്തുന്നതാണ് ഈ നിയന്ത്രണ വ്യവസ്ഥകളെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ഹരിയാന സര്‍ക്കാര്‍ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചു.

before karnataka two states brought private jobs quota

സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്കുള്ള സംവരണം മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ സ്വദേശികള്‍ക്കുള്ള ക്വാട്ടയും ജാര്‍ഖണ്ഡ് ആലോചിച്ചിരുന്നു. 2023 ഡിസംബറില്‍ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഡൊമിസൈല്‍ ബില്‍ പാസാക്കി. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ തിരിച്ചയച്ചു.

ബില്‍ മടക്കി നല്‍കുന്നതിനിടെ ഗവര്‍ണര്‍, ഹേമന്ത് സോറന്‍ സര്‍ക്കാരിനോട് ഇത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെയും ജോലിസ്ഥലത്ത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ആര്‍ട്ടിക്കിള്‍ 16(എ)യുടേയും ലംഘനമാണ് ബില്‍ എന്നും രാജ്ഭവന്‍ പറഞ്ഞു.

 

Tags